ന്യൂഡൽഹി: ജനസംഖ്യ വർധനവ് മൂലമാണ് സമൂഹത്തിൽ അസമത്വം നിലനിൽക്കുന്നതെന്നും ജനങ്ങളെ ഇത് സംബന്ധിച്ച് ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹത്തിൽ നിലനിൽക്കുന്ന പ്രധാന പ്രശ്‌നങ്ങളുടെയും പ്രധാന കാരണം ജനസംഖ്യ വർധനവാണ്. ഒരു വികസിത സമൂഹം പടുത്തുയർത്തുന്നതിന് ജനസംഖ്യ നിയന്ത്രണം പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ജനസംഖ്യ ദിനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ജനസംഖ്യ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ സമൂഹത്തെ ബോധവൽക്കരിക്കണമെന്നും ഇതിനായി നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രണ ബില്ലിലൂടെ 'രണ്ട് കുട്ടികൾ' എന്ന നയം പിന്തുടരുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഉത്തർപ്രദേശ് നിയമ കമ്മിഷൻ ചെയർമാൻ ആദിത്യ നാഥ് മിത്തൽ പറഞ്ഞു.
യുപി ജനസംഖ്യ ബിൽ 2021ന്‍റെ ആദ്യ ഡ്രാഫ്‌റ്റ് സർക്കാർ പുറത്തിറക്കിയിരുന്നു. ജനങ്ങളിൽ നിന്ന് ജൂലൈ 19ന് മുന്നോടിയായി ജനങ്ങൾക്ക് വിഷയത്തിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും മിത്തൽ പറഞ്ഞു.
ലോക ജനസംഖ്യ ദിനം
ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് 1989ല്‍ ലോക ജനസംഖ്യ ദിനത്തിന് തുടക്കം കുറിച്ചത്. ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. എല്ലാ വര്‍ഷവും ജൂലൈ 11നാണ് ലോകം ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്.
അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടുക, കുടുംബാസൂത്രണം, ദാരിദ്ര്യം, മാതൃ ആരോഗ്യം, പൗരാവകാശങ്ങള്‍, പ്രസവിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപരമായ ആശങ്കകള്‍ തുടങ്ങിയവ ഈ ദിവസത്തിൽ ചര്‍ച്ച ചെയ്യുന്നു.
ALSO READ: മാറക്കാനയില്‍ മാലാഖയായി ഡി മരിയ: കോപ്പയില്‍ നിറഞ്ഞ് നീലവസന്തം