ചെന്നൈ: ഇന്ധനവില വര്‍ധനയിലും തൊഴിലില്ലായ്‌മയിലും ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച സംഭവിച്ചുവെന്നതിന്‍റെ ഉദാഹരണമാണിതെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് വരെ ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. അതിന് ശേഷം 40 തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നത്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണ്.
പല കമ്പനികളും വേതനം കുറയ്ക്കാൻ തുടങ്ങി, ഇന്ധന വില മറ്റെല്ലാ അവശ്യവസ്തുക്കളുടെയും വിലയെ ബാധിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ദുരുപയോഗം തൊഴിലില്ലായ്‌മയിലേക്കാണ് നയിച്ചിരിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു. വർധിപ്പിച്ച നികുതിയുടെ 96 ശതമാനവും ഡല്‍ഹിയിലേക്കാണ് പോകുന്നതെന്നും അതില്‍ വലിയൊരു പങ്ക് സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻഡിഎ സര്‍ക്കാര്‍ വന്നതിന് പിന്നാലെ അവശ്യവസ്തുക്കളായ പയർവർഗ്ഗങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ ഉയർന്നിട്ടുണ്ട്. ജിഎസ്‌ടിയിലും വർധനയുണ്ടായിട്ടുണ്ട്. നികുതിയും സെസും കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ബെവ്കോ ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യം; ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി