ETV Bharat / bharat

ആഭ്യന്തര റൂട്ടുകളിലെ സർവീസ് വർധന വിമാനയാത്രാനിരക്ക് കുറച്ചെന്ന് ജ്യോതിരാദിത്യ സിന്ധ്യ

'സാധാരണക്കാരും വിമാനത്തിൽ പറക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്'

Rise in services on domestic routes bringing down airfares: Jyotiraditya  rise in services on domestic routes bringing down airfares says jyotiraditya  jyotiraditya  jyotiraditya scindia  rise in services on domestic routes bringing down airfares says jyotiraditya scindia  rise in services on domestic routes bringing down airfares  ആഭ്യന്തര റൂട്ടുകളിൽ വിമാന സർവീസുകൾ വർധിച്ചത് യാത്രാനിരക്ക് കുറച്ചു  ആഭ്യന്തര റൂട്ടുകളിൽ വിമാന സർവീസുകൾ വർധിച്ചത് യാത്രാനിരക്ക് കുറച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ  ജ്യോതിരാദിത്യ സിന്ധ്യ  പാർക്കിങ് ബേ  ആഭ്യന്തര റൂട്ടുകളിലേക്കുള്ള വിമാനക്കൂലി
ആഭ്യന്തര റൂട്ടുകളിൽ വിമാന സർവീസുകൾ വർധിച്ചത് യാത്രാനിരക്ക് കുറച്ചു: ജ്യോതിരാദിത്യ സിന്ധ്യ
author img

By

Published : Oct 31, 2021, 9:17 PM IST

ഇൻഡോർ : ആഭ്യന്തര റൂട്ടുകളിലെ വിമാന സർവീസുകൾ വിപുലീകരിച്ചത് യാത്രാനിരക്ക് കുറയ്ക്കുന്നതിന് സഹായകമായെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡോറിനെ ഗുജറാത്തിലെ സൂറത്ത്, രാജസ്ഥാനിലെ ജോധ്പൂർ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ആറ് പുതിയ ഇൻഡിഗോ വിമാനങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ചില നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് സെക്കൻഡ് ക്ലാസ് ട്രെയിൻ എസി കമ്പാർട്ടുമെന്‍റുകളുടേതിനേക്കാള്‍ കുറവാണ്. സാധാരണക്കാരും വിമാനത്തിൽ പറക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതിനാലാണ് ചെറിയ നഗരങ്ങളിലും വിമാനത്താവളങ്ങൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാർ, ജാർഖണ്ഡ്, അസം മുതലായ നിരവധി സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളിലേക്ക് വിമാന സർവീസുകൾ വിപുലീകരിച്ചതോടെ ഇവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം പ്രതിമാസം രണ്ട് ലക്ഷമായി ഉയർന്നു. ജൂലൈയിൽ സിവിൽ ഏവിയേഷൻ മന്ത്രിയാകുന്നതിന് മുമ്പ് തന്‍റെ സ്വന്തം സംസ്ഥാനമായ മധ്യപ്രദേശിൽ പ്രതിവാരം 554 വിമാന സർവീസുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 833 എന്ന നിലയിലേക്ക് ഉയർന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു

അടുത്തവർഷം മാർച്ചോടെ ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയ്‌റോബ്രിഡ്ജുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തും. പുതിയ ഇൻലാൻഡ് ബാഗേജ് സംവിധാനം ഒരുക്കും. ടാക്‌സി പാർക്കിങ് ഏരിയ വിപുലീകരിക്കുന്നതിനൊപ്പം പാർക്കിങ് ബേ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡോർ വിമാനത്താവളത്തിന്‍റെ വിപുലീകരണത്തിനായി പുതിയ റൺവേയും ആഭ്യന്തര, അന്തർദേശീയ ടെർമിനലും സ്ഥാപിക്കുന്നതിന് 2,000 ഏക്കർ ഭൂമി അനുവദിക്കണമെന്ന് സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് അഭ്യർഥിച്ചു.

പഴങ്ങൾ, പച്ചക്കറികൾ മുതലായവ കയറ്റുമതി ചെയ്യുന്നതിനായി വിമാനത്താവളത്തിൽ ആഭ്യന്തര കാർഗോ ടെർമിനൽ സമുച്ചയം ഉടൻ നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.