ETV Bharat / bharat

റിംഗല്‍ സമ്മിശ്ര വനങ്ങൾ, ഉത്തരാഖണ്ഡില്‍ കൂടുതൽ കൈത്തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നു

author img

By

Published : May 17, 2021, 4:24 PM IST

കുട്ടകള്‍, മൂശകള്‍, സൂപ്പുകള്‍, കൈവിലങ്ങുകള്‍, പാത്രങ്ങള്‍, പേനകള്‍ ഇടുന്ന പെട്ടികള്‍, ടീ ട്രേകള്‍, ചവറ്റുകുട്ടകള്‍, മാറ്റുകള്‍ എന്നിങ്ങനെ ഒട്ടേറെ തരത്തിലുള്ള വസ്‌തുക്കള്‍ റിംഗല്‍ ഉപയോഗിച്ച് ഈ പ്രദേശത്തെ ജനങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

റിംഗൽ കൃഷി  ഉത്തരാഖണ്ഡിലെ റിംഗൽ  ഉത്തരാഖണ്ഡിലെ റിംഗൽ സമ്മിശ്രവനം  ജഗത് സിങ് ജംഗ്ലി വാർത്ത  ഉത്തരാഖണ്ഡിലെ വനങ്ങൾട  റിംഗല്‍ സസ്യവര്‍ഗങ്ങൾ  Ringal agriculture  Ringaal or Ringloo in Uttarakhand  jagat singh junglee  central Himalayas Ringal
സംസ്ഥാനത്ത് കൂടുതൽ കൈത്തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ച് റിംഗല്‍ സമ്മിശ്ര വനങ്ങൾ

ഡെറാഡൂൺ: ലോകം ഇനിയും തിരിച്ചറിയാത്ത ഒരുപാട് നിഗൂഢതകൾ മലനിരകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇവയെ കണ്ടെത്താനും സംരക്ഷിക്കാനും സാധിക്കുന്നില്ലെങ്കിൽ ഇവ നമുക്ക് നഷ്‌ടമായേക്കും. ഉത്തരാഖണ്ഡിൽ റിംഗല്‍ അല്ലെങ്കിൽ റിംഗ്ലൂ എന്ന് വിളിക്കുന്ന ഇത്തരത്തിലുള്ള മരങ്ങളും ഇത്തരത്തിലുള്ളതാണ്. റിംഗല്‍ കൊണ്ട് ഉണ്ടാകുന്ന നിരവധി വസ്തുക്കൾ ഇന്ന് ലോകപ്രശസ്തമാണ്.

റിംഗല്‍

ഉത്തരാഖണ്ഡിലെ മലനിരകളില്‍ കണ്ടു വരുന്ന റിംഗല്‍, മുളകളുടെ വര്‍ഗത്തില്‍പ്പെട്ട മരങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ചെറിയ മുള എന്ന പേരിലും ഉത്തരാഖണ്ഡില്‍ ഈ മരം അറിയപ്പെടുന്നു. കൊവിഡിനെ തുടർന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തുന്ന യുവാക്കള്‍ ഉപജീവനമാർഗമായി റിംഗല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 1000 മുതല്‍ 7000 അടി വരെ ഉയരമുള്ള മലനിരകളിലാണ് റിംഗല്‍ കൂടുതലായും കണ്ടു വരുന്നത്. എന്നാല്‍ മുളയോളം വലിപ്പത്തിൽ വളരാൻ റിംഗലിന് സാധിക്കില്ല. 10 മുതല്‍ 12 വരെ അടി ഉയരത്തില്‍ മാത്രം വളരുന്ന അവ സാധാരണ മുളകളേക്കാള്‍ വണ്ണം കുറഞ്ഞവയുമായിരിക്കും.

വെള്ളവും നനവും നല്ലപോലുള്ള ഇടങ്ങളിലാണ് റിംഗല്‍ വളരുന്നത്. മാത്രമല്ല, ഇവ വളരുന്ന പ്രദേശങ്ങളിൽ കാട്ടുതീ ഉണ്ടാകാറില്ലെന്ന പ്രത്യേകതയും റിംഗൽ മരങ്ങൾക്കുണ്ട്. പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്തുന്നതോടൊപ്പം റിംഗലുകള്‍ മണ്ണിടിച്ചില്‍ തടയുന്നതിന് സഹായിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ ജഗത് സിങ് ജംഗ്ലി റിംഗലിനെ എല്ലാ സാധ്യതകളോടും കൂടി ഉപയോഗിച്ചു വരികയാണ്. സമ്മിശ്ര വനത്തെ സാധാരണ മനുഷ്യരുമായി ബന്ധപ്പെടുത്തി കൊണ്ട് വന സംരക്ഷണത്തിന്റെ ഒരു മികച്ച മാതൃകയാണ് ജഗത് സിങ് ജംഗ്ലി മുന്നോട്ട് വക്കുന്നത്.

ഇവിടത്തെ സമ്മിശ്ര വനത്തില്‍ 300ലധികം റിംഗല്‍ സസ്യവര്‍ഗങ്ങളുണ്ട്. ഘട്ടം ഘട്ടമായി ഒന്നര വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവയെ വെട്ടിയെടുക്കും. കുട്ടകള്‍, മൂശകള്‍, സൂപ്പുകള്‍, കൈവിലങ്ങുകള്‍, പാത്രങ്ങള്‍, പേനകള്‍ ഇടുന്ന പെട്ടികള്‍, ടീ ട്രേകള്‍, ചവറ്റുകുട്ടകള്‍, മാറ്റുകള്‍ എന്നിങ്ങനെ ഒട്ടേറെ തരത്തിലുള്ള വസ്‌തുക്കള്‍ റിംഗല്‍ ഉപയോഗിച്ച് ഈ പ്രദേശത്തെ ജനങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

കഠിനപ്രയത്‌നത്തിലൂടെ ഒരു ഹരിത വനം തന്നെ സൃഷ്ടിച്ച് മറ്റുള്ളവര്‍ക്കെല്ലാം പ്രചോദനമായി മാറിയിരിക്കുകയാണ് ജഗത് സിങ് ജംഗ്ലി. കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി യുവാക്കൾ ഉത്തരാഖണ്ഡിലെ തിരികെയെത്തി. റാണിഗഡ് മേഖലയിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ഈ കാട്ടില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടുള്ള തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ അവസരം ലഭിച്ചു. വരും വർഷങ്ങളിൽ പ്ലാസ്റ്റിക്കിന് പകരമായി റിംഗലിനെ ഉപയോഗപ്പെടുത്താനുമാകും.

വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികളെയും ഈ വനങ്ങൾ ആകർഷിക്കുന്നുണ്ട്. ആളുകളുടെ കഠിന പ്രയത്നത്തിലൂടെ പുതിയ ഉപജിവനമാർഗങ്ങൾ സൃഷ്‌ടിക്കപ്പെടുകയാണ് ഇവിടെ. ഉത്തരാഖണ്ഡിലെ ഈ പരമ്പരാഗത കൃഷി സംരക്ഷിക്കപ്പെടുകയാണെങ്കിൽ റിംഗല്‍ ശക്തമായ ഒന്നായി ഉയര്‍ന്നു വന്നേക്കും. വരും കാലത്ത് റിംഗല്‍ തൊഴിലില്ലായ്മക്ക് വലിയൊരു പരിഹാരമായി മാറുക തന്നെ ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.