ബെംഗളൂരു: ദക്ഷിണ കന്നഡയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ പതാക ഉയർത്തൽ ചടങ്ങിനിടെ വിരമിച്ച സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ താലൂക്കിലെ കുട്‌റുപാടി ഗ്രാമത്തിലാണ് സംഭവം. വിരമിച്ച സൈനികനായ ഗംഗാധര ഗൗഡ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ഹോസ്‌മത്ത് സിഎ ബാങ്ക് മുൻ ചെയർമാൻ എൻ കരുണാകര ഗോഗട്ടെ പതാക ഉയർത്താന്‍ ഒരുങ്ങുമ്പോൾ ദേശീയ പതാകയെ അഭിവാദ്യം ചെയ്‌ത ശേഷം വിരമിച്ച സൈനികൻ കുഴഞ്ഞുവീഴുകയായിരുന്നു. ഗംഗാധര ഗൗഡയുടെ ഭൗതികശരീരം ഘോഷയാത്രയിൽ എത്തിച്ച് അന്ത്യകർമങ്ങൾ നടത്തി.