ആഗ്ര (യുപി): ഉത്തര്‍ പ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെ മുന്‍ സൈനിക ഉദ്യോഗസ്ഥന് 39 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായി പരാതി. ആഗ്ര സ്വദേശിക്കാണ് മകന്‍റെ ഗെയിം അഡിക്‌ഷന്‍ മൂലം ലക്ഷങ്ങള്‍ നഷ്‌ടപ്പെട്ടത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഭീമമായ തുക അപ്രത്യക്ഷമായതിനെ തുടർന്ന് ഇയാള്‍ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫര്‍ ചെയ്‌തതായി ആഗ്ര റേഞ്ച് സൈബർ പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാളുടെ മൊബൈൽ ഫോണിൽ പണം ഓണ്‍ലൈനായി കൈമാറാനാകുന്ന ആപ്ലിക്കേഷനുകളുമില്ല. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പേടിഎം വഴി മകനാണ് പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തതെന്ന് കണ്ടെത്തി.
ക്രാഫ്‌റ്റണ്‍ കമ്പനിയുടെ ‘ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ’ എന്ന ഗെയിമിന് അഡിക്‌റ്റായ മകൻ ഓരോ തവണയും ഗെയിം കളിക്കുമ്പോള്‍ ഗെയിമിങ് കമ്പനി ഡിഫോൾട്ടായി തുക ഈടാക്കിക്കൊണ്ടിരുന്നു. 39 ലക്ഷം രൂപ നഷ്‌ടപ്പെട്ടപ്പോഴാണ് സൈനിക ഉദ്യോഗസ്ഥന്‍ പണം നഷ്‌ടമായ വിവരം ശ്രദ്ധിക്കുന്നത്. ഇയാളുടെ പരാതിയിൽ ഐടി നിയമം പ്രകാരം ക്രാഫ്റ്റൺ കമ്പനിക്കെതിരെ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ആഗ്ര റേഞ്ച് സൈബർ പൊലീസ് അറിയിച്ചു.
Also read: ഭാവി വധുവിന് ബിസിനസ് ആവശ്യങ്ങള്‍ക്ക് 1.80 കോടി നല്‍കി, 70 കാരൻ ഡോക്‌ടർ തട്ടിപ്പിന് ഇരയായതിങ്ങനെ