ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി നടന്ന സർവ്വകക്ഷി യോഗത്തിൽ അഞ്ച് പ്രധാന അജണ്ടകളുമായി കോൺഗ്രസ് നേതൃത്വം. ജമ്മുകശ്മീരിന് സംസ്ഥാന പദവി, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുക, കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവ്, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, പ്രത്യേക ഭൂമി അവകാശം എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് നേതാക്കൾ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഉന്നയിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം സംസ്ഥാന നേതാക്കളുമായിസ പ്രധാന മന്ത്രി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
കൂടുതൽ വായിക്കാന്‍: ജമ്മു കശ്മീര്‍ വീണ്ടും സംസ്ഥാനം; 'പ്രത്യേക പദവി' തീരുമാനമായില്ല
തൊഴിൽ സംബന്ധിച്ച് ചരിത്രപരമായ നിയമങ്ങൾ കശ്മീരിന് ഉണ്ടായിരുന്നു. ഇവയ്ക്ക് പ്രത്യേക ബിൽ സർക്കാർ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കണമെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് തടങ്കലിലായ എല്ലാ സാമൂഹിക, രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തത്.
കൂടുതൽ വായിക്കാന്‍: ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍ ; കോടതിയില്‍ പോരാട്ടം തുടരുമെന്ന് ഒമർ അബ്‌ദുള്ള
വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്‌ദുല്ല, മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി താര ചന്ദ്, ജമ്മു കശ്മീർ കോൺഗ്രസ് മേധാവി ഗുലാം അഹമ്മദ് മിർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വായിക്കാന്‍: ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി