ETV Bharat / bharat

കർണാടകയിൽ റിസോർട്ട് രാഷ്‌ട്രീയം ഗ്രാമ പഞ്ചായത്ത് തലത്തിലും; അംഗങ്ങളെ റിസോർട്ടിൽ പാർപ്പിച്ചത് 40 ദിവസം

author img

By

Published : Dec 7, 2022, 11:30 AM IST

കർണാടകയിലെ ഹാവേരി ജില്ലയിൽ ദേവരഗുഡ്ഡ ഗ്രാമ പഞ്ചായത്തിലാണ് റിസോർട്ട് രാഷ്‌ട്രീയം നടത്തിയത്. സിറ്റിങ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയത്തിന്‍റെ ഭാഗമായാണ് സംഭവം.

കർണാടകയിൽ റിസോർട്ട് രാഷ്‌ട്രീയം  resort politics in Karnataka  Gram Panchayat level  resort politics at Gram Panchayat level  റിസോർട്ട് രാഷ്‌ട്രീയം  ദേവരഗുഡ്ഡ ഗ്രാമ പഞ്ചായത്ത് റിസോർട്ട് രാഷ്‌ട്രീയം  ഹാവേരി റിസോർട്ട് രാഷ്‌ട്രീയം  മാലതേഷ് ദുരഗപ്പ  Santosh Bhatt  Malatesh Duragappa Nair  പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം  അവിശ്വാസ പ്രമേയ വോട്ടെടുപ്പ്  no confidence vote  resort politics
കർണാടകയിൽ റിസോർട്ട് രാഷ്‌ട്രീയം

ഹാവേരി: രാജ്യസഭ തെരഞ്ഞെടുപ്പിനും മറ്റും ഇതര പാർട്ടികളിൽ ആകർഷിക്കപ്പെടാതിരിക്കാൻ എംഎൽഎമാരെ റിസോർട്ടുകളിൽ മാറ്റിപ്പാർപ്പിക്കുന്നതും വോട്ട് രേഖപ്പെടുത്തേണ്ട സമയമടുക്കുമ്പോൾ പുറത്തിറക്കുന്നതും ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ നാം ഏറെ കണ്ടിട്ടുള്ളതാണ്. എന്നാൽ അതേ മാതൃകയിൽ ഗ്രാമപഞ്ചായത്തിലെ സിറ്റിങ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാനുള്ള അംഗങ്ങളെ 40 ദിവസം റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് ഒരു പൂജാരി. കർണാടകയിലെ ഹാവേരി ജില്ലയിൽ ദേവരഗുഡ്ഡ ഗ്രാമ പഞ്ചായത്തിലാണ് റിസോർട്ട് രാഷ്‌ട്രീയം മറനീക്കി പുറത്തുവന്നത്.

റിസോർട്ട് രാഷ്‌ട്രീയം ഗ്രാമ പഞ്ചായത്തിലും

13 അംഗബലമുള്ള ദേവരഗുഡ്ഡ പഞ്ചായത്തിന്‍റെ നിലവിലെ പ്രസിഡന്‍റ് മാലതേഷ് ദുരഗപ്പ നായരാണ്. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് മാലതേഷും പൂജാരിയായ സന്തോഷ് ഭട്ട് കക്ഷികളും തമ്മിൽ ഒരു ധാരണയിൽ ഏർപ്പെട്ടിരുന്നു. 15 മാസത്തേക്ക് പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ച ശേഷം മാലതേഷ് രാജിവയ്‌ക്കുമെന്ന തീരുമാനത്തിലാണ് ഇരുവരും ധാരണയായത്.

എന്നാൽ 15 മാസം പൂർത്തിയാക്കിയിട്ടും മാലതേഷ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്‌ക്കാൻ തയാറായില്ല. ഇതിനുപിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം വോട്ട് ചെയ്യാൻ പോകുന്ന അംഗങ്ങളെ മാലതേഷ് വശീകരിക്കുമെന്ന് കണ്ട് അംഗങ്ങളെ 40 ദിവസത്തോളം ബെംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിക്കുകയായിരുന്നു.

തുടർന്ന് ചൊവ്വാഴ്‌ചയാണ് ഇവരെ വിമാനത്തിൽ തിരികെയെത്തിച്ചത്. പിന്നാലെ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. ഏതാനും ദിവസങ്ങൾക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.