ചെന്നൈ: കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകൾക്ക് ക്ഷാമം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സേലത്ത് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്നുകൾ ഉപയോഗിക്കുന്നുവെന്ന് ആരോപണം ഉയരുന്നു. കൊവിഡ് രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന റെംഡെസിവിർ മരുന്നുകൾക്ക് പുറമെ കാലാവധി തിയ്യതികളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം.
ആറ് മാസത്തേക്ക് കൂടി കാലാവധി വർധിപ്പിക്കുന്നുവെന്നാണ് മരുന്നിന് പുറമെ എഴുതിയിരിക്കുന്നത്. സേലത്ത് പുതുതായി 478 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 37,980 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 34, 607 പേർ രോഗമുക്തരാകുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ ജില്ലയിൽ 2,886 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേ സമയം വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
Read more: റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപന; ആശുപത്രി ജീവനക്കാർ പിടിയിൽ