ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ യോഗം ജൂൺ 23ന് രാവിലെ 11 ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, മന്ത്രിസഭ പുനസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് യോഗം നടക്കുന്നത്. നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും തലസ്ഥാനത്ത് നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്നാണ് ഈ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നത്. നിലവിൽ 60 പേരടങ്ങിയതാണ് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിക്ക് പുറമെ 21 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാരും 29 സഹമന്ത്രിമാരുമാണുള്ളത്. പുനസംഘടനയോടു കൂടി 79 പേരാവാനാണ് സാധ്യത. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സൊനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയേക്കും.
ALSO READ: പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍