ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ ജൂബിലി ഹിൽസ് പൊലീസ് കേസെടുത്തു. രാഹുൽ ഗാന്ധിയുടെ ജനനത്തെ അവഹേളിക്കുന്ന തരത്തില്‍ പരാമർശം നടത്തിയതിനാണ് കേസ്. ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുകയായിരുന്നു.
ഐപിസി സെക്ഷൻ 504, 505 ക്ലോസ് 2 എന്നിവ പ്രകാരമാണ് കേസ്. മനഃപൂർവം അപമാനിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ തെലങ്കാനയിലെ 700ലധികം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.
രാഹുൽ ഗാന്ധി ആധുനിക കാലത്തെ ജിന്നയാണെന്നും, രാജീവ് ഗാന്ധിയുടെ മകൻ ആണോ എന്ന് ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോ എന്നായിരുന്നു ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് റാലിക്കിടെ അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Also read: മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു