ന്യൂഡൽഹി: രോഗങ്ങളെ മതങ്ങളുമായി ബന്ധപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ആർഎസ്‌എസ് വക്താവ് ഇന്ദ്രേഷ് കുമാർ. എൻഡിഎ സർക്കാർ ഷരിയ നിയമത്തിൽ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പ്രകൃതി ദുരന്തങ്ങളും കൊവിഡ് രോഗമടക്കമുള്ളവയും സംഭവിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് എം.പി എസ്.ടി ഹസൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ആർഎസ്‌എസ് രംഗത്തെത്തിയത്. മൊറാദാബാദിൽ നിന്നുള്ള എം.പിയാണ് എസ്.ടി ഹസൻ.
ഇന്ത്യക്കാരനെന്നതിലുപരി സമാജ്‌വാദി പാർട്ടി നേതാവ് എക്‌സ്‌ട്രീമിസ്റ്റാണെന്നും കലാപം വ്യാപിപ്പിക്കുന്നതിനായാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഇന്ദ്രേഷ് ആരോപിച്ചു. സമൂഹത്തെ വഞ്ചിക്കുന്നതിന് സമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാജ്യത്ത് 1,32,788 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 3,207 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ രാജ്യത്ത് 3,35,102 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
READ MORE: വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം; 'മൂകസാക്ഷിയാകാനില്ല'