ETV Bharat / bharat

ബിജെപി പ്രവർത്തകയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

2018ൽ നടന്ന കൊലപാതകത്തിൻ്റെ അതേ രീതിയാണ് രേഖയുടെ കൊലപാതകത്തിലും.

Rekha Kadiresh murder case  Former corporator murdered in Bengaluru  Sister-in-law, son arrested in Rekha Kadiresh murder case  ബിജെപി  ബിജെപി പ്രവർത്തകയുടെ കൊലപാതകം  ബിബിഎംപി മുൻ കോര്‍പറേറ്റര്‍  രേഖ കദിരേശ് കൊലപാതകം
ബിജെപി പ്രവർത്തകയുടെ കൊലപാതകം ; രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Jun 28, 2021, 6:54 AM IST

ബെംഗളൂരു: ബിജെപി പ്രവര്‍ത്തകയും ബിബിഎംപി മുൻ കോര്‍പറേറ്ററുമായ രേഖ കദിരേശിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 7 ആയി.

രേഖയുടെ ഭര്‍ത്താവ് കദിരേശിന്‍റെ സഹോദരിയും അവരുടെ മകനുമാണ് അറസ്റ്റിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവരെ മുൻപ് ചോദ്യംചെയ്തിരുന്നു. രേഖയുമായി മാലയ്ക്കും മകൻ അരുണിനും സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ്​ കോട്ടൺപേട്ട്​ പൊലീസ്​ സ്​റ്റേഷന്​ സമീപത്തെ വസതിക്കടുത്ത്​ വെച്ച്​ രേഖ കൊല്ലപ്പെട്ടത്​. കോട്ടൺപേട്ടിലെ അഞ്ജനപ്പ ഗാർഡനിൽ ഭക്ഷണ കിറ്റ്​ വിതരണം നടത്തിയ ശേഷം ബിജെപി ഓഫിസിലേക്കു മടങ്ങുന്നതിനിടെ അക്രമികൾ രേഖയെ കുത്തിവീഴ്​ത്തുകയായിരുന്നു. 17 മുറിവുകളാണ് രേഖയുടെ ശരീരത്തിലുണ്ടായിരുന്നത്​. കഴുത്തിനേറ്റ ആഴമേറിയ മുറിവാണ് മരണകാരണം.

Also Read: ബിജെപി പ്രവർത്തകയുടെ കൊലപാതകം: 24 മണിക്കൂറിൽ പ്രതികളെ പിടികൂടുമെന്ന് യെദ്യൂയൂരപ്പ

മൂന്ന് വർഷം മുൻപ് രേഖയുടെ ഭർത്താവ് കദിരേശനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2018ൽ നടന്ന കൊലപാതകത്തിൻ്റെ അതേ രീതിയാണ് രേഖയുടെ കൊലപാതകത്തിലും കാണാൻ സാധിക്കുന്നത്.

സംഭവത്തിൽ സമഗ്ര അന്വേഷണത്തിനാണ് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ഉത്തരവിട്ടിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.