ഐശ്വര്യ രജനികാന്ത് (Aishwarya Rajinikanth) സംവിധാനം ചെയ്യുന്ന 'ലാൽ സലാം' പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്താനുള്ള ഒരുക്കത്തിലാണ്. ജയിലറിന് ശേഷം 'ലാല്‍ സലാമി'ന്‍റെ (Lal Salaam) റിലീസിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തും (Rajinikanth). മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കായും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു അപ്‌ഡേറ്റാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
-
Happy to announce LAL SALAAM will have a grand theatrical release 📽️ across Tamil Nadu by @RedGiantMovies_ @rajinikanth @ash_rajinikanth @arrahman @TheVishnuVishal @vikranth_offl @DOP_VishnuR @RamuThangraj @BPravinBaaskar @RIAZtheboss @V4umedia_ @gkmtamilkumaran… pic.twitter.com/i2PxiWdLHc
— Lyca Productions (@LycaProductions) October 12, 2023 " class="align-text-top noRightClick twitterSection" data="
">Happy to announce LAL SALAAM will have a grand theatrical release 📽️ across Tamil Nadu by @RedGiantMovies_ @rajinikanth @ash_rajinikanth @arrahman @TheVishnuVishal @vikranth_offl @DOP_VishnuR @RamuThangraj @BPravinBaaskar @RIAZtheboss @V4umedia_ @gkmtamilkumaran… pic.twitter.com/i2PxiWdLHc
— Lyca Productions (@LycaProductions) October 12, 2023Happy to announce LAL SALAAM will have a grand theatrical release 📽️ across Tamil Nadu by @RedGiantMovies_ @rajinikanth @ash_rajinikanth @arrahman @TheVishnuVishal @vikranth_offl @DOP_VishnuR @RamuThangraj @BPravinBaaskar @RIAZtheboss @V4umedia_ @gkmtamilkumaran… pic.twitter.com/i2PxiWdLHc
— Lyca Productions (@LycaProductions) October 12, 2023
റെഡ് ജയന്‍റ് മുവീസാണ് 'ലാല്‍ സലാം' തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കുക (Red Gaints Movies releasing Lal Salaam). 'ലാല്‍ സലാം' നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ (എക്‌സ്) അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ചിത്രം 2024 ല്‍ പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നും നിർമാതാക്കൾ സ്ഥിരീകരിച്ചു.
തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് (Lyca Productions) ഇക്കാര്യവും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2024ല്‍ പൊങ്കല്‍ റിലീസായി 'ലാല്‍ സലാം' തിയേറ്ററുകളില്‍ എത്തും എന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് നേരത്തെ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്.
ലാല്‍ സലാം, ലാല്‍ സലാം പൊങ്കലിന്, മൊയ്‌തീന്‍ ഭായ് പൊങ്കലിന് എത്തും, തലൈവര്‍ ഫീസ്‌റ്റ് എന്നീ ഹാഷ്‌ടാഗുകളോടുകൂടിയാണ് ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചത്. റിലീസിനൊപ്പം 'ലാല്‍ സലാമി'ന്‍റെ പുതിയൊരു പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് 'ലാല്‍ സലാം'. നേരത്തെ '3', 'വൈ രാജ വൈ' (Vai Raja Vai) എന്നീ ചിത്രങ്ങള്‍ ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്.
മൊയ്‌തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സിനിമയിലെ രജനികാന്തിന്‍റെ ഭാഗം പൂര്‍ത്തീകരിച്ചിരുന്നു. സിനിമയിലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ രജനികാന്ത് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ രജനികാന്തിനെ കാണാനായത്.
വിഷ്‌ണു വിശാല്‍ (Vishnu Vishal), വിക്രാന്ത് (Vikranth) എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എ സുഭാസ്‌കരന്‍ ആണ് അവതരിപ്പിക്കുന്നത്. വിഷ്‌ണു രംഗസാമി ഛായാഗ്രഹണവും പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എആര്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.