ETV Bharat / bharat

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ; ദുരഭിമാന കൊലയെന്ന് സംശയം, അച്ഛനും സഹോദരനും അമ്മാവനും കസ്റ്റഡിയില്‍ - ഉത്തര്‍പ്രദേശിലെ കുശിനഗര്‍

ഉത്തര്‍പ്രദേശ് കുശിനഗറിലാണ് യുവതിയുടെ മൃതദേഹം ചണച്ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ പ്രണയ ബന്ധം കുടുംബം എതിര്‍ത്തിരുന്നതായും ഇതിന്‍റെ പേരില്‍ വഴക്ക് ഉണ്ടായിരുന്നതായും സമീപവാസികള്‍ പറഞ്ഞു

recovers body of a young woman in gunny bag  body of a young woman in gunny bag  dis honor killing in Uttar Pradesh  murders in Uttar Pradesh  യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  ദുരഭിമാന കൊല  ഉത്തര്‍പ്രദേശ്  ഉത്തര്‍പ്രദേശിലെ കുശിനഗര്‍  ഉത്തര്‍പ്രദേശിലെ ദുരഭിമാന കൊലകള്‍
യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
author img

By

Published : Feb 19, 2023, 8:48 PM IST

കുശിനഗര്‍ (യുപി) : ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ നാരായണി നദിയില്‍ നിന്ന് 20 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ദുരഭിമാന കൊല ആരോപിച്ച് യുവതിയുടെ അച്ഛനെയും സഹോദരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരെയും ചോദ്യം ചെയ്‌ത് വരികയാണെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണത്തിന് എഎസ്‌പി റിതേഷ് കുമാര്‍ സിങ് നിര്‍ദേശം നല്‍കി. സമീപവാസിയാണ് മൃതദേഹം കണ്ട വിവരം തങ്ങളെ അറിയിച്ചതെന്ന് സെവ്‌രാഹി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

കുശിനഗര്‍ ജില്ലയിലെ നര്‍വാജോട്ട് അണക്കെട്ടിന് 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചണത്തിന്‍റെ ചാക്കില്‍ കെട്ടിയ നിലയില്‍ നാരായണി നദിയിലായിരുന്നു മൃതദേഹം. യുവതിയുടെ പ്രണയത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും ഇതിനെ ചൊല്ലി വഴക്കുണ്ടായതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടേത് ദുരഭിമാന കൊലയാണ് എന്ന നിഗമനത്തിലാണ് പൊലീസ്. സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള യുവതിയുടെ കൂടുതല്‍ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

സമാന സംഭവം ദരാപൂരിലും : ഉത്തര്‍പ്രദേശിലെ തന്നെ ദരാപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ മാസം ഒരു ദുരഭിമാന കൊലപാതകം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ കുടുംബം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അറസ്റ്റിലായി.

പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തതാണെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുവഴി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമം നടത്തുകയായിരുന്നു കുടുംബം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കള്ളി വെളിച്ചത്തായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും കുറ്റം സമ്മതിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.