ETV Bharat / bharat

ഒരു ലഡുവിന് വില 69.80 ലക്ഷം ; ബാലാപൂരിനെ മറികടന്ന് റിച്ച്‌മണ്ട് വില്ല - laddu

റിച്ച്‌മണ്ട് വില്ല കോളനിയില്‍ നടന്ന ലേലം വിളിയില്‍ 69,80,000 രൂപയ്ക്കാണ് ലഡു വിറ്റുപോയത്. പ്രശസ്‌തമായ ബാലാപൂർ ലഡുവിന് ലേലത്തില്‍ 24.60 ലക്ഷം രൂപയാണ് ലഭിച്ചത്

record price for laddu in auction  richmond villa colony laddu auction  ബാലാപ്പൂർ ലഡു  റിച്ച്‌മണ്ട് വില്ല കോളനിയിലെ ലഡു  ലഡു ലേലത്തിൽ പുതിയ റെക്കോർഡ്  ഗണേശോത്സവം  laddu auction  ലഡു ലേലം  തെലുങ്കാന വാർത്തകൾ  ദേശീയ വാർത്തകൾ  national news  telangana news
ലഡു ലേലത്തിൽ ബാലാപ്പൂർ ലഡുവിനെ മറികടന്ന് റിച്ച്‌മണ്ട് വില്ല കോളനിയിലെ ലഡു: ലേല തുക 69.80 ലക്ഷം
author img

By

Published : Sep 12, 2022, 2:22 PM IST

Updated : Sep 12, 2022, 6:35 PM IST

ഹൈദരാബാദ് : ഗണേശോത്സവത്തിന് വിരാമമിട്ട് നടന്ന ലഡു ലേലം വിളിയിൽ പ്രശസ്‌തമായ ബാലാപൂർ ഇനത്തെ മറികടന്ന് റിച്ച്‌മണ്ട് വില്ല ലഡു. രംഗറെഡ്ഡി ജില്ലയിലെ റിച്ച്‌മണ്ട് വില്ല കോളനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ലഡുവിന്‍റെ വിലയാണ് സംസ്ഥാനത്ത് പുതിയ റെക്കോഡ് സൃഷ്‌ടിച്ചത്. ഗണേഷ് ഉച്ചവ് സമിതിയാണ് ലഡു ലേലം സംഘടിപ്പിച്ചത്. ഞായറാഴ്‌ച 100 രൂപയിൽ ആരംഭിച്ച ലേലം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 69,80,000 രൂപയിലെത്തി.

ഡോ. സജി ഡിസൂസ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്രയും വലിയ തുക മുടക്കി ലഡു സ്വന്തമാക്കിയത്. ലഡു സ്വന്തമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സജി പറഞ്ഞു. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക ആർവി ദിയ ചാരിറ്റബിൾ ട്രസ്റ്റ് വഴി പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Also read: ബാലാപൂർ ലഡു ലേലം റെക്കോർഡ് വിലയ്ക്ക്

ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ബാലാപൂർ ലഡു ലേലം വിളി ഹൈദരാബാദിൽ പ്രശസ്‌തമാണ്. ഓരോ വർഷവും ബാലാപൂർ ലഡു ലേലത്തിൽ പുതിയ റെക്കോഡുകൾ സൃഷ്‌ടിക്കാറുണ്ട്. ഇത്തവണയും അത് തെറ്റിയില്ല. വെള്ളിയാഴ്‌ച നടന്ന ലേലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി (24,60,000) തുകയ്ക്കാണ് ഈ ഇനം വിറ്റുപോയത്.

Last Updated : Sep 12, 2022, 6:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.