ETV Bharat / bharat

പശ്ചിമ ബംഗാളിൽ അഡെനോവൈറസ് പടരുന്നു: ശിശുമരണനിരക്ക് വർധിക്കുന്നു - ശിശുമരണനിരക്ക്

കഴിഞ്ഞ രണ്ട് മാസത്തിനിടെ മരിച്ചത് 123 കുട്ടികൾ. ഈ മരണങ്ങളിൽ 115 കുട്ടികൾ കൊൽക്കത്തയിലെ സർക്കാർ ആശുപത്രികളിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

child deaths  West Bengal  പശ്ചിമ ബംഗാൾ  ശിശുമരണനിരക്ക്  viral disease
child deaths
author img

By

Published : Mar 10, 2023, 1:10 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിശുമരണനിരക്ക് ഗണ്യമായി വർധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 123 കുട്ടികളാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി മാത്രം മരിച്ചത് മൂന്ന് കുട്ടികൾ. ഈ 123 മരണങ്ങളിൽ 115 കുട്ടികൾ കൊൽക്കത്തയിലെ സർക്കാർ ആശുപത്രികളിൽ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥിതി ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ വേണ്ടത്ര പരിഗണന വിഷയത്തിൽ നൽകുന്നില്ലെന്നും ഗൗരവമുള്ള വിഷയമായതിനാൽ നിയമസഭയിൽ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ബിസി റോയ് ആശുപത്രിയിൽ ഇതുവരെ 50 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൽക്കട്ട മെഡിക്കൽ കോളേജിൽ 20 ശിശുമരണങ്ങൾ, ആർജി കാർ ഹോസ്‌പിറ്റലിൽ 28, ചിത്തരഞ്ജൻ ശിശു സദനിൽ 10, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് എന്നിവിടങ്ങളിൽ 7 എണ്ണം എന്നിങ്ങനെയാണ് കണക്കുകൾ. സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും കുട്ടികളുടെ മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അഡെനോവൈറസ് അണുബാധ: പശ്ചിമ ബംഗാളിൽ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് നിരവധി കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്‌തിരുന്നു. അഡെനോവൈറസ് അണുബാധ ആണ് ഇത്തരം മരണങ്ങൾക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ മരണങ്ങളും അണുബാധയെത്തുടർന്ന് ഉണ്ടാവുന്നതല്ല. എന്നാൽ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ സാമ്പിളുകൾ പരിശോധിച്ചതിൽ പകുതിയിലധികം അഡെനോവൈറസ് അണുബാധ ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അഡെനോവൈറസിന് സമാനമായ പനി, ജലദോഷം, ചുമ, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ കുട്ടികൾ വ്യാപകമായി അനുഭവിക്കുന്നതിനാൽ രക്ഷിതാക്കൾ പരിഭ്രാന്തരാണ്. അഡെനോവൈറസ് പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവ് ആണെങ്കിലും ന്യുമോണിയ ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ മരണ നിരക്ക് കുറച്ചു കാണിക്കുകയാണെന്നും യഥാർഥ കണക്കുകൾ മറച്ചു വയ്‌ക്കുകയാണെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്. യഥാർഥ മരണങ്ങളുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് ആരോപണം.

നിയമസഭയിൽ അഡെനോവൈറസ് അണുബാധയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അവരുടെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. പ്രതിപക്ഷം വിഷയം രാഷ്‌ട്രീയവൽക്കരിക്കുകയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്‍റെ ശ്രമങ്ങളെ തുരങ്കം വെക്കുകയാണെന്നും ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ വിമർശിച്ചു. 'ഈ വിഷയത്തിൽ മാർച്ച് ആറിന് സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി മമത ബാനർജി പ്രസ്‌താവന നടത്തിയിരുന്നു. പ്രതിപക്ഷം ആരും ആ സമയത്ത് സഭയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സുപ്രധാന മീറ്റിങ് മാറ്റിവയ്ക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്,' ഇടിവി ഭാരതിനോട് പശ്ചിമ ബംഗാൾ ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പ്രതികരിച്ചു.

സമ്മിശ്രമായ കാലാവസ്ഥയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ശിശുരോഗ വിദഗ്‌ധൻ അഗ്നിമിത്ര ഗിരി സർക്കാർ ഇടിവി ഭാരതിനോട് പറഞ്ഞു. 'ഡോക്‌ടർമാർ കരുതലോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കുട്ടികൾ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. വേനൽ ആസന്നമായതിനാൽ വൈറൽ രോഗങ്ങളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. എല്ലാ വർഷവും കാലാവസ്ഥാ വ്യതിയാനത്തിനിടയിൽ ഇത്തരത്തിലുള്ള വൈറസ് ഉയർന്നുവരുന്നത് പതിവാണ്. ഇത്തവണ അഡെനോവൈറസിന്‍റെ പ്രഭാവം വർദ്ധിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇതിന്‍റെ സ്വാധീനം കൂടുതൽ. ഈ പ്രായത്തിലുള്ള കുട്ടികളുള്ള രക്ഷിതാക്കളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആർക്കെങ്കിലും ശ്വാസതടസ്സം ഉണ്ടായാൽ ആശുപത്രി സേവനമെടുക്കാൻ വൈകരുത്,' അഗ്നിമിത്ര ഗിരി സർക്കാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.