ETV Bharat / bharat

പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ; വാക്‌സിൻ സ്വീകരിച്ചത് 69 ലക്ഷത്തിലധികം പേർ - വാക്‌സിനേഷൻ മാർഗരേഖ

ജനസംഖ്യ, കൊവിഡ് വ്യാപനം, കുത്തിവയ്പ്പിലെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുക.

revised guidelines for covid  Covid new guidelines  COVID vaccine doses  69 lakh COVID doses administered  Union Health Ministry news  പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ  പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ നിലവിൽ വന്നു  വാക്‌സിനേഷൻ മാർഗരേഖ  ഇന്ത്യ കൊവിഡ് വാക്സിനേഷൻ
പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ നിലവിൽ വന്നു
author img

By

Published : Jun 21, 2021, 7:16 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷന്‍റെ പുതുക്കിയ മാർഗ നിർദേശങ്ങൾ പ്രകാരം വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്‌ച മാത്രം 69 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 16ന് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയധികം ആളുകൾക്ക് ഒറ്റ ദിവസം വാക്‌സിൻ നൽകുന്നത്.

എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും നമുക്ക് ഒന്നിച്ച് കൊവിഡിനെ തോൽപ്പിക്കാം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ജനസംഖ്യ, കൊവിഡ് വ്യാപനം, കുത്തിവയ്പ്പിലെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ ഡോസുകൾ നൽകുക.

Also Read: കേരളത്തിൽ 7,499 പേർക്ക് കൂടി കൊവിഡ്; 94 മരണം

കൂടാതെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്ത് നിർമിക്കുന്ന വാക്‌സിനുകളിൽ 75 ശതമാനം കേന്ദ്രം നേരിട്ട് സംഭരിച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം.

രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകുമെങ്കിലും പണം മുടക്കി വാക്‌സിൻ സ്വീകരിക്കാൻ കഴിയുന്നവർ സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കണമെന്നും കേന്ദസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.