ന്യൂഡൽഹി: പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചവരെയായി ഉയർത്താനുള്ള കൊവിഡ് വർക്കിംഗ് ഗ്രൂപ്പിന്‍റെ ശുപാർശ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ.
read more: കൊവിഷീൽഡ്; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചയായി വർധിപ്പിക്കണം
കൊവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചയായി വർധിപ്പിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ നിദേശിച്ചിരുന്നു. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്നവർക്കും വാക്‌സിൻ തെരഞ്ഞെടുക്കാനും പ്രസവശേഷം എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് നൽകാമെന്നും നിർദേശമുണ്ടായിരുന്നു.