മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് തങ്ങളുടേതെന്ന് ഇന്ത്യ അവകാശപ്പെടുന്നു. വിരോധാഭാസമെന്ന് പറയട്ടെ 52 ശതമാനം ഇന്ത്യന്‍ പൗരന്മാരും തങ്ങളുടെ ചികിത്സ ആരോഗ്യ രക്ഷ ചെലവുകള്‍ സ്വന്തം നിലയ്ക്ക് നോക്കുന്നു. ഇതു വഴി പ്രതിവര്‍ഷം ആറുകോടിയില്‍പ്പരം പേരാണ് ദാരിദ്ര്യത്തിലേക്ക് തള്ളിനീക്കപ്പെടുന്നത്.
ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ് തങ്ങളുടേതെന്ന് ജിഡിപിയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യ അവകാശപ്പെട്ടത് ഈയടുത്ത കാലത്താണ്. ഐഎംഎഫിന്‍റെ കണക്കുകള്‍ പ്രകാരം ബ്രിട്ടനെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായത്. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് തുടരുമെന്നു തന്നെയാണ് മറ്റ് ആഗോള റേറ്റിങ്ങ് ഏജന്‍സികളും പ്രവചിക്കുന്നത്.
2030 ഓടെ ഇന്ത്യ ജര്‍മ്മനിയേയും ജപ്പാനേയും മറികടന്ന് മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാവുമെന്ന് എസ്ആന്‍ഡ്പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് പറയുന്നു. ഇന്നത്തെ 3.5 ട്രില്ല്യണ്‍ ഡോളറില്‍ നിന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.3 ട്രില്ല്യൺ ഡോളറാകുമെന്നും അവര്‍ പ്രവചിക്കുന്നു. ലോക സാമ്പത്തിക രംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടു പുറകില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന ശ്രദ്ധേയമായ വസ്തുതയിലേക്കാണ് ഇവയൊക്കെ വിരല്‍ ചൂണ്ടുന്നത്.
അതിശക്തമായ ഈ സാമ്പത്തിക മുന്നേറ്റത്തിനിടയിലും നമ്മുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട സൂക്ഷ്മമായ മറ്റൊരു വശം കൂടി ചുരുളഴിയുന്നുണ്ട്. ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പ്പാദനവും ആളോഹരി വരുമാനവും നോക്കിയാല്‍ താഴ്ന്നതോ ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ വരുമാന വിതരണത്തിലെ അസമത്വം എത്ര ഭീകരമാണെന്ന് ഇത് വ്യക്തമാക്കുന്നു. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയാണ് G 20 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ദരിദ്ര രാഷ്ട്രം. പട്ടിണി കിടക്കുന്ന പൗരന്മാരുടെ എണ്ണം 2018 ലെ 19 കോടിയില്‍ നിന്ന് 2022 ല്‍ 35 കോടിയായിരിക്കാമെന്ന് ഓക്സ്ഫാം കണക്കുകള്‍ നിരത്തി പ്രവചിക്കുന്നു.
ഒരു വശത്ത് രാജ്യം അതി വേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നു. മറുവശത്ത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ബഹുവിധമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. നിരവധി പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ അടിസ്ഥാന ശുചിത്വ സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. പലര്‍ക്കും ആരോഗ്യ ചികിത്സ സംവിധാനങ്ങള്‍ ലഭ്യമല്ല. ദിവസക്കൂലിക്കാരുടെ വേതനത്തില്‍ കൊവിഡിനു ശേഷം നേരിയ വര്‍ധനവുണ്ടായെങ്കിലും വന്‍ വിലക്കയറ്റത്തെത്തുടര്‍ന്ന് അവരുടെ യഥാര്‍ത്ഥ വരുമാനത്തില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്.
ഒരു വശത്ത് സാമ്പത്തികരംഗത്ത് രാജ്യം കൈവരിച്ച അഭൂതപൂര്‍വ്വമായ വളര്‍ച്ച. മറുവശത്ത് ജനങ്ങള്‍ നേരിടേണ്ടി വരുന്ന കഷ്ടതകള്‍. ഈ വൈരുദ്ധ്യം സുപ്രധാനമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഓരോ ദിവസവും കഴിഞ്ഞു കൂടാന്‍ തന്നെ പലരും പാടുപെടുമ്പോള്‍ രാജ്യത്തിന്‍റെ ഈ നേട്ടത്തില്‍ ആര്‍ക്കാണ് അഭിമാനിക്കാന്‍ കഴിയുക.
മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച എന്നത് രാജ്യത്തിന്‍റെ പുരോഗതി അളക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട മാനദണ്ഡം തന്നെയാണ്. പക്ഷേ രാജ്യത്തിന്‍റെ അഭിവൃദ്ധി അളക്കാനുള്ള ഏക മാനകം അതു മാത്രമല്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇന്ത്യയുടെ വളര്‍ച്ച കുതിപ്പ് നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണെങ്കിലും സമൂഹത്തിന്‍റെ സമഗ്ര ക്ഷേമവുമായി ബന്ധപ്പെട്ട ഒരു ചിത്രം അതില്‍ നിന്ന് കിട്ടില്ല.
സമ്പത്ത് കുന്നു കൂട്ടി വെക്കുന്നതല്ല സമൂഹത്തിന് മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്നതിനെയാണ് യഥാര്‍ത്ഥ രാജ്യ പുരോഗതിയായി പറയാനാവുക. ഒരു വശത്ത് സമ്പത്തിന്‍റെ കേന്ദ്രീകരണം ഏതാനും സമ്പന്നരില്‍ മാത്രം ഒതുങ്ങുമ്പോഴാണ് വന്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായെന്ന് നാം അവകാശപ്പെടുന്നത്. അതെങ്ങനെ വിജയത്തിന്‍റെ അളവുകോലാകും.
രാജ്യത്തെ പൗരന്മാരുടെയാകെ ജീവിത നിലവാരം ഉയര്‍ന്ന് ആളോഹരി വരുമാനവും ഉയര്‍ന്നനിലയിലെത്തുമ്പോഴാണ് രാജ്യം യഥാര്‍ത്ഥത്തില്‍ അഭിവൃദ്ധി കൈവരിക്കുന്നത്. ഇവിടെ പ്രകടമാകുന്ന വൈരുദ്ധ്യം ശ്രദ്ധേയമാണ്. രാജ്യം കടലാസുകളിലും കണക്കുകളിലും പുരോഗതി കൈവരിച്ചപ്പോഴും ജനസംഖ്യയില്‍ വലിയൊരു വിഭാഗം പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. പൊതുവേ നമ്മള്‍ കാര്‍ഷിക രാജ്യമെന്നാണ് അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് തുഛമായ കൂലി കാരണം വരിഞ്ഞു മുറുക്കുന്ന കടക്കെണിയില്‍ അകപ്പെട്ട് വലയുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം 52 ശതമാനം ഇന്ത്യക്കാര്‍ തങ്ങളുടെ ആരോഗ്യ - ചികിത്സ ചെലവുകള്‍ക്കുള്ള പണം സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തന്നെ വ്യക്തമാക്കുന്നു. ഫലമോ ? രോഗങ്ങള്‍ അലട്ടുന്ന 6 കോടി ആളുകള്‍ ചെലവേറിയ ചികിത്സ തേടുന്നതു കാരണം പ്രതിവര്‍ഷം ദരിദ്രരുടെ പട്ടികയിലേക്ക് എത്തിപ്പെടുകയാണ്. അതേ സമയം തന്നെ പട്ടിണിയും പോഷകക്കുറവും വര്‍ധിച്ചു വരുന്നതും നമ്മള്‍ കാണുന്നു. ലോകത്ത് വളര്‍ച്ച മുരടിപ്പ് നേരിടുന്ന കുട്ടികളില്‍ 30 ശതമാനവും പോഷകക്കുറവും കാരണമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളില്‍ 50 ശതമാനവും ഇന്ത്യയിലാണ്.
രാജ്യം നേരിടുന്ന ബഹുമുഖമായ ജീവല്‍ പ്രശ്നങ്ങഈനാടു ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ള്‍ക്ക് ജിഡിപി വളര്‍ച്ച മാത്രം പ്രതിവിധിയല്ലെന്ന് ഇക്കാര്യങ്ങളൊക്കെ തെളിയിക്കുന്നു. പുരോഗതിയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് കേവലം ആളോഹരി വരുമാനക്കണക്കുകളില്‍ മാത്രം ഒതുങ്ങിപ്പോവരുത്. പോഷക സമൃദ്ധമായ ആഹാരവും തൊഴിലവസരങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യം ഉണ്ടാവണം. വളര്‍ച്ചയും വികസനത്തിന്‍റെ തുല്യമായ വിതരണവും സന്തുലിതമായിപ്പോകാന്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സാമൂഹ്യമായും സാമ്പത്തികമായുമുള്ള ശ്രദ്ധ പതിയേണ്ടതുണ്ട്. ചുരുക്കത്തില്‍ മുഴുവന്‍ പൗരന്മാര്‍ക്കും ആരോഗ്യപ്രദമായ ഒരു നല്ല നാളെ പ്രദാനം ചെയ്യാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ രാജ്യ പുരോഗതി സാധ്യമാവുന്നത്.
ഈനാടു ദിനപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍