കൊയമ്പത്തൂര്‍: ജനസേവനത്തിനും, രാഷ്ട്രീയ ജീവിതത്തിനും തടസമാകുമെന്ന് തോന്നിയാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനേതാവുമായ കമല്‍ ഹാസന്‍. മാധ്യമങ്ങളോട് സംസാരിക്കുന്നിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ രാഷ്ട്രീയ പ്രവേശനം ഐതിഹാസികമാണെന്നും, അന്തരിച്ച നടന്‍ എംജിആര്‍ സിനിമയിലൂടെ തന്‍റെ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥികള്‍ പലരും താന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് മടങ്ങിപ്പോകുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ആരാണ് അപ്രത്യക്ഷമാകാന്‍ പോവുന്നതെന്ന് നമുക്ക് വഴിയെ കാണാം കമല്‍ പറഞ്ഞു. നടിമാരായ രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്നം തുടങ്ങിയവരും കമലിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
രാഷ്ടീയ ജീവിതത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാര്‍; കമല്‍ ഹാസന്‍
പലരും തനിക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കമല്‍ ഹാസന്‍. എന്തൊക്കെ സംഭവിച്ചാലും സത്യസന്ധമായി ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് താരം അറിയിച്ചു.