ETV Bharat / bharat

2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കിലെത്തി; തിരിച്ചെത്താനുള്ളത് 9,760 കോടി രൂപ - 2000 രൂപ നോട്ട് നിരോധനം

2000 notes have been returned പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്.വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 3.56 ലക്ഷം കോടി രൂപ.ഇനിയുമെത്താനുള്ളത് 9760 കോടി. രാജ്യത്തെ 19 ആർബിഐ ഓഫീസുകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും സൗകര്യം.

2000 notes have been returned  2000 exchange  2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  RBI  withdrawal of Rs 2000  Rs 2000 bank notes  നോട്ടുകൾ പിൻവലിച്ചു  RBI offices for exchange of 2000  2000 notes returned  notes have been returned to the banking system  how to return notes  Clean Note Policy
2000 notes returned
author img

By ETV Bharat Kerala Team

Published : Dec 1, 2023, 5:51 PM IST

മുംബൈ: പിന്‍വലിച്ച 2000 രൂപ നോട്ടുകളിൽ 97.26 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആര്‍.ബി.ഐ (Rupees 2000 notes returned to banking system). 9,760 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും തിരികെയെത്താനുള്ളതെന്ന്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) വ്യക്തമാക്കി. മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത് (withdrawal of Rupees 2000 notes announced ). 3.56 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന്‌ പിന്‍വലിച്ച നോട്ടുകളുടെ ആകെ മൂല്യം.

2000 രൂപ നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവ മാറ്റിയെടുക്കുകയോ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാന്‍ ആദ്യം സെപ്‌റ്റംബർ 30 വരെ സമയം നല്‍കിയിരുന്നു.സമയപരിധി പിന്നീട് ഒക്‌ടോബർ 7 വരെ നീട്ടി. ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കാനും വിനിമയം ചെയ്യാനുമുള്ള സൗകര്യം ഒക്‌ടോബർ 7-ന് അവസാനിപ്പിച്ചു. തിരികെ എത്തിയ നോട്ടുകളിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്. ബാക്കി 13 ശതമാനം മറ്റു ഡിനോമിനേഷനുകളില്‍ മാറ്റി നൽകുകയായിരുന്നു.

ഇനിയും രാജ്യത്തുടനീളമുള്ള 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റാനും സാധിക്കും. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ ബാങ്ക് നോട്ടുകൾ ക്രെഡിറ്റ് ചെയ്യുന്നതിനായി ഏത് തപാൽ ഓഫീസിൽ നിന്നും ഏത് ആർബിഐ ഇഷ്യൂ ഓഫീസിലേക്കും പോസ്റ്റ് വഴി അയക്കുന്നതിന് തടസ്സമില്ല.

എല്പ്രലാ പ്വൃരവൃത്ത്തിതി ദിനങ്ങളിലും രാവിലെതൊട്ട് 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമായി ആർബിഐ ഓഫീസുകളിൽ ആളുകളുടെ വന്‍ നിരയാണ്‌ കാണപ്പെടുന്നത്‌ (RBI offices for exchange of 2000 notes).

അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്‌പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആർബിഐ ഓഫീസുകളിലാണ് നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനും സൗകര്യമുള്ളത് .

500, 1000 നോട്ടുകൾ പിൻ‌വലിച്ചതിന് പിന്നാലെ 2016 നവംബറിലാണ് ആർ ബി ഐ ആക്ടിലെ 1934-ലെ വകുപ്പ് 24 (1) പ്രകാരം പുതിയ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 500, 1000 കറൻസികളുടെ നിരോധനത്തിനു ശേഷം സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ നോട്ടുകൾ പുറത്തിറക്കിയതിന് പിന്നിലുണ്ടായിരുന്നത്. എന്നാൽ മറ്റ് നോട്ടുകൾ ആവശ്യത്തിനുള്ള സാഹചര്യത്തില്‍ രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി 2018-19 കാലഘട്ടത്തിൽത്തന്നെ ആർബിഐ നിർത്തിവച്ചിരുന്നു.തുടര്‍ന്നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള അറിയിപ്പ് വന്നത്.

‘ക്ലീൻ നോട്ട് പോളിസി’യാണ് 2000 രൂപ മൂല്യത്തിലെ നോട്ടുകളുടെ വിതരണം നിർത്തലാക്കാനുള്ള പ്രധാന കാരണമായി ആർ ബി ഐ ചൂണ്ടിക്കാട്ടുന്നത്. നോട്ടുകൾ 2017-ൽ അച്ചടിച്ചതായതിനാൽ ക്ലീൻ നോട്ട് പോളിസി പ്രകാരം ഇവയുടെ കാലാവധി കഴിഞ്ഞെന്നും ആർ ബി ഐ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ആർ ബി ഐ സ്വീകരിച്ച നയമാണ് ക്ലീൻ നോട്ട് പോളിസി. കേടുപാടുകൾ സംഭവിച്ച നോട്ടുകളും കള്ളനോട്ടുകളും നീക്കം ചെയ്‌ത്‌ കറൻസികളുടെ സമഗ്രത നിലനിർത്താനാണ് ക്ലീൻ നോട്ട് പോളിസിയിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

ALSO READ: 2000 രൂപ നോട്ടുകൾ ഇനിയും മാറ്റിയെടുത്തില്ലേ... എങ്ങനെ തിരികെ നൽകാം..? സമയപരിധി ഇന്ന് തീരും..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.