ETV Bharat / bharat

ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിന്‍റെ ബാര്‍; വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികള്‍

കര്‍ണാടകയിലെ മേലുകോട്ട് രായഗോപുര പരിസരത്ത് സിനിമ ചിത്രീകരണത്തിന് ബാറൊരുക്കിയതിലൂടെ വിശ്വാസത്തെ അപമാനിച്ചെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം

rayagopuram Devotees angry against film shooting  Melukote rayagopuram  നാഗചൈതന്യ  വിശ്വാസികള്‍  കര്‍ണാടകയിലെ മേലുകോട്ട്  3 നോട്ട് 2
ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിന്‍റെ ബാര്‍; വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികള്‍
author img

By

Published : Oct 9, 2022, 8:45 PM IST

മാണ്ഡ്യ: മേലുകോട്ട് രായഗോപുര ക്ഷേത്ര കമാനം, സിനിമ ചിത്രീകരണത്തിനായി ബാറാക്കി മാറ്റിയത് വന്‍ വിവാദത്തില്‍. കമാനം മദ്യശാലയാക്കി മാറ്റിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നാഗചൈതന്യ നായകനായെത്തുന്ന '3 നോട്ട് 2' എന്ന സിനിമയ്‌ക്കായാണ് ഷൂട്ടിങ് സെറ്റ് നിര്‍മിച്ചത്.

ക്ഷേത്രകമാനം നാഗചൈതന്യ ചിത്രത്തിന്‍റെ ബാറാക്കിയതിനെതിരെ വിശ്വാസികള്‍

വിവിധ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ച് ഷൂട്ടിങ് നടത്തിയത് തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് വിശ്വാസികള്‍ പറയുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമുടി ഉത്സവം അലങ്കോലപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നു. മേലുകോട്ടിന്‍റെ പാരമ്പര്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ് അനുവദിക്കരുതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നേരത്തെയും തെലുങ്ക് സിനിമ സംഘം മേലുകോട്ടില്‍വച്ച് സിനിമ ഷൂട്ട് ചെയ്‌തത് വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.