ഇന്ത്യൻ പ്രീമിയർ ലീഗ് 16ാം സീസണിന് ഇന്ന് തുടക്കമാകും. ഗംഭീര ഉദ്ഘാടനത്തിനാണ് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തയ്യാറെടുക്കുന്നത്. ഐപിഎൽ ഉദ്ഘാടന ചടങ്ങിൽ സൂപ്പര്‍ താരം രശ്‌മിക മന്ദാന പെര്‍ഫോം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തമന്ന ഭാട്ടിയ, അരിജിത്ത് സിംഗ് എന്നിവര്‍ക്കൊപ്പമാണ് രശ്‌മിക പരിപാടിയില്‍ പങ്കെടുക്കുക.
- " class="align-text-top noRightClick twitterSection" data="
">
ഐപിഎല്‍ ടി20യും രശ്‌മിക മന്ദാനയും ചേര്‍ന്നാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഐപിഎല്‍ ഓപ്പണിംഗ് സെറിമണിയുടെ പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു താരം. ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'മനോഹരവും അവിസ്‌മരണീയവുമായ ഒരു സായാഹ്നത്തിനായി തയ്യാറെടുക്കൂ... ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഉദ്‌ഘാടന ചടങ്ങില്‍ രശ്‌മിക മന്ദാന ലൈവായി പെര്‍ഫോം ചെയ്യും.' -ഐപിഎല്‍ ടി 20 കുറിച്ചു.
വൈകിട്ട് ആറ് മണിയോടെ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചടങ്ങില്‍ ഒന്നിലധികം സൂപ്പര്‍ താരങ്ങള്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ചടങ്ങില്‍ കത്രീന കെയ്‌ഫ്, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
'ദേശീയ ടെലിവിഷനിൽ ദേശീയ ക്രഷ്.' -രശ്‌മികയുടെ പോസ്‌റ്റിന് താഴെ ഒരാള്‍ കമന്‍റ് ചെയ്‌തു. ഉദ്ഘാടന ചടങ്ങിനായുള്ള ഒരു റിഹേഴ്‌സല്‍ വീഡിയോ, ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ രശ്‌മിക പോസ്‌റ്റ് ചെയ്‌തിരുന്നു. 'എനിക്ക് ഒരു മത്സരത്തിന് സാക്ഷ്യം വഹിക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കൊരിക്കലും അവസരം ലഭിച്ചിരുന്നില്ല. ഇന്ന് ഞാൻ ഉദ്ഘാടന ചടങ്ങിനായി പെർഫോം ചെയ്യുന്നു... അത് ഞാൻ ചെയ്‌ത പോലെയാണ്!'-വീഡിയോയില്‍ രശ്‌മിക മന്ദാന പറഞ്ഞു.
പോസ്‌റ്റിന് തെലുഗു സൂപ്പര്‍ താരം അര്‍ജുന്‍ റെഡ്ഡിയും രംഗത്തെത്തി. 'ആരാണ് രശ്‌മികയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍?' 'ധോണി സാറും വിരാട് സാറും' -ആരാധകന്‍റെ ചോദ്യത്തിന് നടന്‍ അർജുൻ റെഡ്ഡി കുറിച്ചു.
നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഏറ്റുമുട്ടലോടെ 2023 ഐപിഎല്‍ മത്സരത്തിന് ആരംഭം കുറക്കും. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 12 വേദികളിലായാണ് ടി20 ക്രിക്കറ്റ് മാമാങ്കം അരങ്ങേറുക. മാർച്ച് 31ന് ഐപിഎല്‍ ഉദ്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് തന്നെ മെയ് 28ന് ടൂർണമെന്‍റ് ഫൈനൽ നടക്കും.
മൊഹാലി, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്‌പൂർ, മുംബൈ, ഗുവാഹത്തി, ധർമശാല എന്നിങ്ങനെ 12 വേദികളിലായി ഐപിഎൽ 2023 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഐപിഎല്‍ 2023 ഉദ്ഘാടനം സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
സന്ദീപ് റെഡ്ഡി ഭാംഗയുടെ 'അനിമൽ' ആണ് രശ്‌മികയുടെ ഏറ്റവും പുതിയ ചിത്രം. രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍.