ബെംഗളൂരു: കര്‍ണാടകയിലെ കുമതയില്‍ അപൂര്‍വയിനം വെള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മിര്‍ജാന്‍ രാമനഗര്‍ സ്വദേശി സുബ്രഹ്മണ്യ നായ്‌ക്കയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. എന്നാല്‍ വ്യത്യസ്‌ത നിറത്തില്‍ കണ്ട പാമ്പ് നാട്ടുകാര്‍ക്ക് ഏറെ കൗതുകമായി.
വിവരമറിഞ്ഞ് പാമ്പ് പിടിത്ത വിദഗ്‌ധനായ പവന്‍ നായക് സ്ഥലത്തെത്തി. ആല്‍ബിനോ ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് നായക് പറഞ്ഞു. ചര്‍മത്തിന് നിറം നല്‍കുന്ന മെലാനിന്‍റെ അഭാവമുണ്ടായത് കൊണ്ടാണ് പാമ്പിന്‍റെ ശരീരത്തില്‍ മറ്റ് നിറങ്ങളില്ലാത്തതെന്നും നായക് പറഞ്ഞു.
ആല്‍ബിനോ ഇനത്തില്‍പ്പെട്ട പാമ്പുകളുടെ കണ്ണുകള്‍ ചുവപ്പ്, വെള്ള നിറത്തിലായിരിക്കും. എന്നാല്‍ ഇതിന്‍റെ കണ്ണുകള്‍ പകുതി വെള്ളയും പകുതി കറുപ്പുമാണ്. അതുകൊണ്ട് തന്നെ ഇത് പൂര്‍ണമായും ആല്‍ബിനോ ഇനത്തില്‍പ്പെട്ടതാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
also read: കര്‍ണാടകയില്‍ അപൂര്‍വയിനം ഞണ്ടിനെ കണ്ടെത്തി