ലക്‌നൗ: ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി വിഷം കഴിച്ച് മരിച്ചു. സംഭവത്തിൽ ലഖാൻ, വിക്വാസ് ബൽവന്ദ് എന്നിവരെ പൊലീസ് പിടികൂടി. ലഖാൻ പെൺകുട്ടിയോടൊപ്പം ട്യൂഷൻ ക്ലാസിൽ പഠിക്കുന്നയാളാണ്. പെൺകുട്ടിയുടെ വീട്ടിൽനിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്‌ച വൈകുന്നേരം ട്യൂഷനുപോയ കുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തുവെന്നും ശേഷം വിഷം നൽകിയെന്നും പരാതിയിൽ പറയുന്നു. നാല് പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എസ്‌പി ദേഹത് കേശവ് പറഞ്ഞു.
യുപിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്‌തു - യുപി ബലാത്സംഗം
പെൺകുട്ടിയുടെ വീട്ടിൽനിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിന്‍റെ അടിസ്ഥാനത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി