ETV Bharat / bharat

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; യുവാവിനെതിരെ കേസ് - സോഷ്യല്‍ മീഡിയ

വിവാഹ വാഗ്‌ദാനം നല്‍കി ഹോട്ടലില്‍ എത്തിച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത് സോഷ്യല്‍ മീഡിയയിലൂടെ.

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം  Rape case in Firozabad in Uttarpradesh  Rape case registerd against youth in Firozabad in Uttarpradesh  Firozabad in Uttarpradesh  വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു  ലക്‌നൗ  പീഡന കേസ്  യുവാവിനെതിരെ പീഡന പരാതി  latest news in india  news updates in india  live news in india  news updates in uttarpradesh  ദേശീയ വാര്‍ത്തകള്‍  ഹോട്ടലിലെത്തിച്ച് പീഡനം  സോഷ്യല്‍ മീഡിയ
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; യുവാവിനെതിരെ കേസ്
author img

By

Published : Aug 10, 2022, 7:56 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. മൊഹല്ല ജത്വാൻ ടികൈത്‌പുര സ്വദേശിയായ രോഹിത് ചൗഹാനെതിരെയാണ് ജസ്രാന പൊലീസ് കേസെടുത്തത്. ധ്രുവരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ചയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ പരിചയപ്പെട്ട ചൗഹാന്‍ താന്‍ പൊലീസ് ഇന്‍സ്‌പെക്‌ടറാണെന്ന് പറഞ്ഞ് യുവതിയെ തെറ്റിദ്ധരിപ്പിക്കുകയും യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവതിയുമായി സൗഹൃദത്തിലായ ചൗഹാന്‍ ജൂണ്‍ ഒമ്പതിന് ഡൽഹിയിലെ പഹർഗഞ്ചിലെ ഹോട്ടലില്‍ എത്തിച്ച് യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു.

കൂടാതെ യുവതിയുടെ ആഭരണങ്ങളും ഇയാള്‍ മോഷ്‌ടിച്ചു. ഓഗസ്റ്റ് ഏഴിന് ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ട യുവതി ജസ്രാന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ടെന്ന് ജസ്രാന സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആസാദ് പാല്‍ സിങ് പറഞ്ഞു.

also read:വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.