ETV Bharat / bharat

Rape Case Against BJP Leader: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു, തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്തി; മുൻ ബിജെപി നേതാവ് പിടിയിൽ - pocso case bjp leader arrested

Maharajganj rape case : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ മുൻ ബിജെപി നേതാവ് മസൂം റാസ റാഹിയെ പിടികൂടി പൊലീസ്.

BJP Leader Arrested In Minor Dalit Girl Rape Case  Maharajganj rape case  Rahi Masoom Raza rape case  BJP Leader rape and murder case  പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു  ദലിത് പെൺകുട്ടിക്ക് പീഡനം  ബിജെപി നേതാവ് അറസ്റ്റ് പീഡനം ഉത്തർപ്രദേശ്  മഹാരാജ്‌ഗഞ്ച് പീഡനക്കേസ്  BJP Leader pocso case accused  pocso case bjp leader arrested
BJP Leader Arrested In Minor Dalit Girl Rape Case
author img

By ETV Bharat Kerala Team

Published : Sep 18, 2023, 3:22 PM IST

മഹാരാജ്‌ഗഞ്ച് : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും തടയാനെത്തിയ പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ മുൻ ബിജെപി നേതാവ് പിടിയിൽ (Rape Case Against BJP Leader). ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് (Uttar Pradesh Maharajganj rape case) ജില്ലയിലെ മുൻ ബിജെപി നേതാവ് മസൂം റാസ റാഹിയാണ് (Masoom Raza Rahi) അറസ്റ്റിലായത്. സോനൗലി അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സെപ്റ്റംബർ 16ന് അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ കൃത്യവിലോപത്തിന് 19 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസ് ഔട്ട്‌പോസ്‌റ്റ് ഇൻചാർജ് അടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു.

കേസിൽ ഒരു പൊലീസുകാരനെയും പ്രതിയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. കോട്‌വാലി പൊലീസ് കോൺസ്റ്റബിൾ ആബിദ് അലി, കേസിൽ സാമ്പത്തിക ഇടപാട് നടത്തിയ മുൻ ബിജെപി നേതാവിന്‍റെ ഉറ്റ സുഹൃത്ത് ഗുഡ്ഡു എന്ന മുംതാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പീഡനത്തിനിരയായ പതിനേഴുകാരിയുടെ പരാതിയെ തുടർന്നാണ് നടപടി.

പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതിയായ മസൂം റാസ റാഹി ഒളിവിലായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും. ഓഗസ്റ്റ് 28ന് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ബലാത്സംഗം ചെയ്‌തുവെന്നും ഇത് തടയാനെത്തിയ തന്‍റെ പിതാവിനെ മർദിച്ച് കൊലപ്പെടുത്തി എന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.

എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും മൊഴി മാറ്റിപ്പറയാനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു. തുടർന്ന് കേസിൽ എസ്‌പിയുടെ മേൽനോട്ടത്തിർ അന്വേഷണം നടത്തുകയും പ്രതിയെ രക്ഷിക്കാനായി പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റാൻ നിർബന്ധിക്കുകയും 9 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തുകയും ചെയ്‌തതായി കണ്ടെത്തുകയും ചെയ്‌തു.

സംഭവം ഇങ്ങനെ : ബിജെപിയുടെ ന്യൂനപക്ഷ സെൽ ജില്ല പ്രസിഡന്‍റായിരുന്നു പ്രതിയായ മസൂം റാസ റാഹി. കേസിന് പിന്നാലെ ബിജെപി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മരണശേഷം റാഹിയയുടെ ഉടമസ്ഥതയിലുള്ള ഒരു വീട്ടിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. പിതാവിനും മൂന്ന് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പമാണ് പെൺകുട്ടി ഈ വീട്ടിൽ താമസിച്ചിരുന്നത്. ഈ വാടക വീട്ടിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) ബലാത്സംഗം (376), കൊലപാതകം (302), സ്‌ത്രീത്വത്തെ അപമാനിക്കൽ (354), വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിക്കല്‍ (452), മനപ്പൂർവം മുറിവേൽപ്പിക്കല്‍ (323), സമാധാനം തകർക്കുകയെന്ന ഉദ്ദേശത്തോടെ അപമാനിക്കൽ (504), ഭീഷണിപ്പെടുത്തൽ (506) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയായ മസൂം റാസ റാഹിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയല്‍ നിയമം (provisions of the Scheduled Castes and Scheduled Tribes), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ (POCSO) നിയമം എന്നിവയിലെ വിവിധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.