ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എംഐസിഇ 2023ല്‍ (MICE 2023) സന്ദര്‍ശകര്‍ക്ക് വിസ്‌മയമായി റാമോജി ഫിലിം സിറ്റിയുടെ സ്‌റ്റാൾ (Ramoji Film City Stall). മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും റഷ്യയും തമ്മിലുള്ള വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇവന്‍റില്‍ റാമോജി ഫിലിം സിറ്റിയുടെ സ്‌റ്റാൾ നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു (Ramoji Film City Stall at Delhi).
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചറിയാന്‍ വിനോദ സഞ്ചാരികള്‍ സ്‌റ്റാളിലേയ്‌ക്ക് ഒഴുകിയെത്തി. സ്‌റ്റാളിലെത്തിയ സന്ദര്‍ശകര്‍ ഫിലിം സിറ്റിയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ കുറിച്ചും ചോദിച്ചറിഞ്ഞു.
മോസ്കോ സിറ്റി ടൂറിസം കമ്മിറ്റി ചെയർമാൻ എവ്‌ജെനി കോസ്ലോവ് ആണ് ഡൽഹിയിലെ കർക്കർദൂമയിൽ നടന്ന ദ്വിദിന ഇവന്‍റ് ഉദ്‌ഘാടനം നിര്‍വഹിച്ചത് (Moscow City Tourism Committee Chairman Evgeny Kozlov). ഹൈദരാബാദിലെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമായ റാമോജി ഫിലിം സിറ്റിയെ കുറിച്ച് റാമോജി ഫിലിം സിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ വിശദീകരിച്ചു. സിനിമ ചിത്രീകരണം, വിവാഹം, കോർപ്പറേറ്റ് മീറ്റിംഗുകൾ, മറ്റ് പരിപാടികൾ എന്നിവ കൂടാതെ ഫിലിം സിറ്റിയില്‍ നടക്കുന്ന മറ്റ് പരിപാടികളെ കുറിച്ചും പ്രതിനിധികള്‍ വിനോദ സഞ്ചാരികളോട് വിശദീകരിച്ചു.
'റാമോജി ഫിലിം സിറ്റി, വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാൻ വൈവിധ്യമാർന്ന പരിപാടികൾ വാഗ്‌ദാനം ചെയ്യുന്നു. എല്ലാ വർഷവും 100-125 വിവാഹങ്ങളാണ് ഫിലിം സിറ്റിയിൽ നടക്കുന്നത്. നിരവധി സിനിമകളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഇതുവരെ 3500ല്‍ അധികം സിനിമകൾ ഫിലിം സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 350 - 400 കോൺഫറൻസുകൾ വരെ ഇവിടെ നടക്കുന്നു.' - റാമോജി ഫിലിം സിറ്റി സീനിയര്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ടിആര്‍എല്‍ റാവു (RFC Senior General Manager TRL Rao) പറഞ്ഞു.
'പ്രതിവർഷം 20 ലക്ഷം വിനോദ സഞ്ചാരികൾ ഫിലിം സിറ്റി സന്ദർശിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന ഗിന്നസ് വേൾഡ് റെക്കോർഡിലും റാമോജി ഫിലിം സിറ്റി ഇടംപിടിച്ചിട്ടുണ്ട്. സന്ദർശകരെ സ്വാഗതം ചെയ്യാൻ വെഡ്ഡിംഗ് പ്ലാനർമാർ, മെസ് ഓപ്പറേറ്റർമാർ എന്നിവര്‍ ഉള്‍പ്പെടെ ഫിലിം സിറ്റിയില്‍ എല്ലായ്‌പ്പോഴും ജീവനക്കാർ ഉണ്ടായിരിക്കും.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓരോ വര്‍ഷവും ഫിലിം സിറ്റി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഫിലിം സിറ്റിയില്‍ എത്തുന്നവര്‍, അവർക്ക് ലഭിക്കുന്ന ഓരോ സൗകര്യങ്ങളും ആസ്വദിക്കുന്നു. റാമോജി ഫിലിം സിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനും, ഫിലിം സിറ്റി നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് കൂടുതല്‍ സന്ദര്‍ശകരിലേയ്‌ക്ക് എത്തിക്കുന്നതിനുമായാണ് രാമോജി ഫിലിം സിറ്റിയുടെ സ്‌റ്റോൾ ഇവിടെ സ്ഥാപിച്ചത്.' -ടിആര്‍എല്‍ റാവു കൂട്ടിച്ചേര്‍ത്തു.
ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം എവ്‌ജെനി കോസ്ലോവും ചടങ്ങില്‍ സംസാരിച്ചു. 'ഓഗസ്‌റ്റിൽ ഞങ്ങൾ ഈ-വിസ (E-visa) ആരംഭിച്ചു. ഈ-വിസയിലൂടെ ആയിരക്കണക്കിന് ആളുകൾ ഇന്ത്യയിൽ നിന്നും മോസ്കോയിലേക്ക് വരുന്നു. ഈ-വിസയിലൂടെ റഷ്യയിലേയ്‌ക്ക് പോകുന്നതിനും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. ഡൽഹിയിൽ നിന്നും മോസ്‌കോയിലേക്ക് പോകുന്ന ഞങ്ങളുടെ എയ്‌റോഫ്ലോട്ട് വിമാനങ്ങൾ (Aeroflot airplanes) നിങ്ങൾ ശരിക്കും ഇഷ്‌ടപ്പെടുമെന്ന് ഞാൻ കരുതുന്നു.' -എവ്‌ജെനി കോസ്ലോവ് പറഞ്ഞു.