സഞ്ചാരികളുടെ സ്വര്‍ഗം... റാമോജി ഫിലിം സിറ്റിക്ക് തെലങ്കാന സര്‍ക്കാറിന്‍റെ ടൂറിസം അവാര്‍ഡ്. തെലങ്കാന ടൂറിസം വകുപ്പിന്‍റെ 2021ലെ മികച്ച ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള അവാര്‍ഡാണ് ഫിലിം സിറ്റിക്ക് ലഭിച്ചത്. ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് ഹൈദരാബാദ് ബേഗംപേട്ടിലെ പ്ലാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനദാനം നടക്കും.
ഫൈവ് സ്റ്റാര്‍ ഡിലക്സ് ഹോട്ടല്‍ വിഭാഗത്തില്‍ വെസ്റ്റിന്‍ ഹോട്ടലിനാണ് അവാര്‍ഡ്. ഫൈവ് സ്റ്റാര്‍ കാറ്റഗറിയില്‍ ബെഞ്ചാരഹില്‍സിലെ പാര്‍ക്ക് ഹയാര്‍ അവര്‍ഡ് നേടി. ഗോള്‍ക്കോണ്ട റിസോട്ടിനാണ് ഹൈദരാബാദിന് പുറത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിനുള്ള അവര്‍ഡ്.
കൂടുതല്‍ വയനക്ക്: 'മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആസൂത്രിത വംശഹത്യ'; വിവാദ പ്രസ്‌താവനയുമായി യോഗി
ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ (ഹൈദരാബാദിന് അകത്ത്) ദാസപ്പല്ല ഹോട്ടല്‍ ബെഞ്ചാര ഹില്‍സ്, മൃുഗവാണി റിസോട്ട് (ഹൈദരാബദിന് പുറത്ത്), ത്രീസ്റ്റാര്‍ ഹോട്ടല്‍ വിഭാഗത്തില്‍ ലക്‌ടി ക ഫൂലിലെ വെസ്റ്റേണ്‍ അശോകക്കാണ് അവാര്‍ഡ്. നൊവാട്ടല്‍, എച്ച്ഐസിസി കോപ്ലക്സുകള്‍ മികച്ച കണ്‍വെന്‍ഷന്‍ സെന്‍ററുകളായും തെരഞ്ഞെടുത്തു.
മികച്ച ഗ്രീന്‍ ഹോട്ടല്‍ വിഭാഗത്തില്‍ താരമതി ബരതരിക്ക് ഒന്നാം സ്ഥാനവും രാമപ്പയിലെ ഹരിത ഹോട്ടല്‍ രണ്ടാം സ്ഥാനവും അലിസാഗര്‍ ഹരിത ലേക് വ്യൂ റിസോട്ടിന് മൂന്നാം സ്ഥാനവും ലഭിച്ചു. 16 വിഭാഗങ്ങളിലായി 19 അവാര്‍ഡുകളാണ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചത്.