ETV Bharat / bharat

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗില്‍ ഹൈദരാബാദ് ടീമിന്‍റെ ഉടമയായി രാം ചരണ്‍ - The inaugural edition of ISPL

Ram Charan buys Hyderabad Team: രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം പങ്കുവച്ച് രാം ചരണ്‍. സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പ്രകടമാക്കി താരം.

Ram Charan  Ram Charan owns Hyderabad Team of ISPT  Ram Charan owns Hyderabad Team  Indian Street Premier League  ഹൈദരാബാദ് ടീമിന്‍റെ ഉടമയായി രാം ചരണ്‍  രാം ചരണ്‍  ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്  ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്‍റ്  സന്തോഷം പങ്കുവച്ച് രാം ചരണ്‍  രാം ചരണ്‍ സോഷ്യല്‍ മീഡിയ പോസ്‌റ്റ്  The inaugural edition of ISPL  Celebrities associated with ISPL
Ram Charan owns Hyderabad Team
author img

By ETV Bharat Kerala Team

Published : Dec 24, 2023, 5:52 PM IST

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഹൈദരാബാദിൽ സജ്ജീകരിച്ച ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഉടമയായി തെലുഗു സൂപ്പര്‍ താരം രാം ചരൺ (Ram Charan). ഈ ആവേശകരമായ പ്രഖ്യാപനം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ് (Ram Charan owns Hyderabad Team of ISPT)

  • Excited to announce my ownership of Team Hyderabad in the Indian Street Premier League!

    Beyond cricket, this venture is about nurturing talent, fostering community spirit, and celebrating street cricket's essence.

    Join me as we elevate Hyderabad's presence in the ISPL,… pic.twitter.com/DQA29n18qp

    — Ram Charan (@AlwaysRamCharan) December 24, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ അമിതാഭ് ബച്ചൻ (മുംബൈ), അക്ഷയ് കുമാർ (ശ്രീനഗർ), ഹൃത്വിക് റോഷൻ (ബെംഗളൂരു) തുടങ്ങി ടീം ഉടമസ്ഥതയിലേയ്‌ക്ക് കടന്നുവന്ന സൂപ്പർ താരങ്ങളുടെ പട്ടികയിലേക്ക് രാം ചരണിന്‍റെ പേരും ചേർക്കപ്പെട്ടു. മത്സരത്തിനായി തയ്യാറെടുക്കുന്ന ഹൈദരാബാദ് ടീമിന്‍റെ ഔദ്യോഗിക പ്രൊമോയും രാം ചരൺ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു.

'ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്‍റെ എന്‍റെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്! ക്രിക്കറ്റിന് അപ്പുറം, ഈ സംരംഭം പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും പ്രചോദനമേകുന്നതിനും സ്‌ട്രീറ്റ് ക്രിക്കറ്റിന്‍റെ സത്ത ആഘോഷിക്കുന്നതിനും അപ്പുറമാണ്. ഐഎസ്‌പിഎല്‍ ഹൈദരാബാദിന്‍റെ സാന്നിധ്യം ഉയർത്തുകയും അവിസ്‌മരണീയമായ നിമിഷങ്ങൾ രൂപപ്പെടുത്തുകയും അഭിനിവേശം ജ്വലിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങളും എന്നോടൊപ്പം ചേരൂ.' -ഇപ്രകാരമാണ് രാം ചരണ്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചത്.

Also Read: ഒറ്റ ഫ്രെയിമിൽ നാല് ഇതിഹാസങ്ങൾ ഒന്നിച്ചപ്പോള്‍... ദീപാവലി ആഘോഷിച്ച് താരങ്ങള്‍

വെറുമൊരു കൂട്ടുകെട്ട് മാത്രമല്ല ഐഎസ്‌പിഎല്ലുമായുള്ള രാം ചരണിന്‍റെ ബന്ധം. ഹൈദരാബാദ് നഗരത്തിൽ ക്രിക്കറ്റ് ആവേശത്തിന്‍റെ ജ്വാല ജ്വലിപ്പിക്കാൻ ഒരുങ്ങുന്ന ചലനാത്മകമായ സഹകരണം കൂടിയാണിത്.

തന്‍റെ സ്‌റ്റാര്‍ പവറും സ്‌പോര്‍ട്‌സിനോടുള്ള അചഞ്ചലമായ ആവേശം കൊണ്ടും രാം ചരൺ ലീഗിലേയ്‌ക്ക് വലിയൊരു പിന്തുണയാണ് നൽകിയിരിക്കുന്നത്. ഐഎസ്‌പിഎല്ലിന്‍റെ ബാനറിന് കീഴിലുള്ള സിനിമയുടെയും ക്രിക്കറ്റിന്‍റെയും സംയോജനം സ്‌പോർട്‌സ്, എന്‍റര്‍ടെയിന്‍മെന്‍റ് ലാൻഡ്‌സ്‌കേപ്പിനെ പുനർനിർവചിക്കാൻ സജ്ജീകരിച്ചിരിക്കുന്നു.

രാം ചരണിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്‌പിഎല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തിൽ ഒരു പുതിയ അധ്യായം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ, സമാനതകളില്ലാത്ത ക്രിക്കറ്റ് അനുഭവത്തിനാണ് കളമൊരുങ്ങുന്നത്. ഐഎസ്‌പിഎല്ലിന്‍റെ ഉദ്ഘാടനം മുംബൈ നഗരത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകും.

ഹൈദരാബാദ്, ശ്രീനഗർ (ജമ്മു കശ്മീർ), ബംഗളൂരു, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിങ്ങനെ ആറ് മത്സര ടീമുകള്‍ക്കിടയില്‍ 19 മത്സരങ്ങളാകും നടക്കുക. 2024 മാർച്ച് 2 മുതൽ മാർച്ച് 9 വരെയാണ് മത്സരം.

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗുമായുള്ള ബന്ധത്തിൽ രാം ചരണ്‍ തന്‍റെ ആവേശം പ്രകടിപ്പിച്ചു. 'ക്രിക്കറ്റ് വിനോദത്തെ പുനർനിർവചിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്ന അതുല്യമായ സംരംഭമായ ഐഎസ്‌പിഎല്ലിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്‌ടനാണ്. ഹൈദരാബാദ് എല്ലായിപ്പോഴും അസാധാരണമായ ക്രിക്കറ്റ് പ്രതിഭകളുടെ കേന്ദ്രമാണ്.

ഞങ്ങളുടെ പ്രാദേശിക കളിക്കാർക്ക് ദേശീയ വേദിയിൽ തിളങ്ങാൻ ഈ ലീഗ് ഒരു മികച്ച വേദി നൽകുന്നു. ഹൈദരാബാദ് ടീമിനെ നയിക്കാനും നഗരത്തിന്‍റെ ക്രിക്കറ്റ് കഴിവ് ഈ മഹത്തായ പ്ലാറ്റ്‌ഫോമിൽ വികസിക്കുന്നത് കാണാനും ഞാൻ ആവേശത്തിലാണ്.' - രാം ചരണ്‍ പറഞ്ഞു.

Also Read: Ram Charan With His New Pet : 'ബ്ലേസ്!!, എന്‍റെ പുതിയ സുഹൃത്ത്'; അതിഥിയെ പരിചയപ്പെടുത്തി രാം ചരണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.