ETV Bharat / bharat

പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ വിയോഗം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി - ആകാശ എയർലൈൻ

പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അനുശോചനം രേഖപ്പെടുത്തി.

Prime Minister  Aviation Minister Jyotiraditya Scindia  PM Narendra Modi  demise of Rakesh Jhunjhunwala  Rakesh Jhunjhunwala demise  PM Narendra Modi and Aviation Minister Jyotiraditya Scindia condoles the demise of Rakesh Jhunjhunwala  ന്യൂഡൽഹി  രാകേഷ് ജുൻജുൻവാല  പ്രധാനമന്ത്രി നരേന്ദ്രമോദി  രാകേഷ് ജുൻജുൻവാലയുടെ വിയോഗം  രാകേഷ് ജുൻജുൻവാല അന്തരിച്ചു  പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാല  പ്രമുഖ ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല  ആകാശ എയർലൈൻ  വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ വിയോഗം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
author img

By

Published : Aug 14, 2022, 1:01 PM IST

ന്യൂഡൽഹി: പ്രമുഖ ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്. രാകേഷ് ജുൻ‌ജുൻ‌വാല അജയ്യനായിരുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്.

  • Rakesh Jhunjhunwala was indomitable. Full of life, witty and insightful, he leaves behind an indelible contribution to the financial world. He was also very passionate about India’s progress. His passing away is saddening. My condolences to his family and admirers. Om Shanti. pic.twitter.com/DR2uIiiUb7

    — Narendra Modi (@narendramodi) August 14, 2022 " class="align-text-top noRightClick twitterSection" data=" ">

സാമ്പത്തിക ലോകത്തിന് അദ്ദേഹം മറക്കാനാവാത്ത സംഭാവനകൾ അവശേഷിപ്പിക്കുന്നു. ഇന്ത്യയുടെ പുരോഗതിയിൽ വളരെയധികം അഭിനിവേശമുള്ളയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തോടും ആരാധകരോടും എന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

  • Sh Rakesh Jhunjhunwala Ji was not only an astute businessman, but also passionately invested in India’s growth story. He will be remembered for giving India its new airline @AkasaAir after more than a decade. My deepest condolences to his family & loved ones.

    — Jyotiraditya M. Scindia (@JM_Scindia) August 14, 2022 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയ്‌ക്ക്‌ പുതിയ എയർലൈൻ ആകാശ എയർ നൽകിയതിന് രാകേഷ് ജുൻജുൻവാല എന്നും ഓർമിക്കപ്പെടുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും സിന്ധ്യ കൂട്ടിച്ചേർത്തു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവിസ് നടത്തിയ ആകാശ എയറിന്‍റെ ആദ്യ വിമാനം ഓഗസ്റ്റ് 7ന് സിന്ധ്യ ഉദ്‌ഘാടനം ചെയ്‌തിരുന്നു.

രാകേഷ് ജുൻജുൻവാല ഇന്നാണ്(14.08.2022) വിടവാങ്ങിയത്. അറുപത്തിരണ്ട് വയസായിരുന്നു. ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനികളുടെ മേധാവിയും അതിനൊപ്പം നിരവധി കമ്പനികളുടെ ഡയറക്‌ടർ ബോർഡ് അംഗവുമാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.