ETV Bharat / bharat

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്  Rajnikanth not coming into politics  Rajnikanth  രജനീകാന്ത്
രജനീകാന്ത്
author img

By

Published : Dec 29, 2020, 12:01 PM IST

Updated : Dec 29, 2020, 1:11 PM IST

11:58 December 29

ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്ന് താരം ട്വിറ്ററിൽ അറിയിച്ചു. കടുത്ത നിരാശയോടെയാണ് താൻ തീരുമാനം അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്. രക്തസമ്മർദ്ദത്തെ തുടർന്ന് ഹൈദരാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ഞായറാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്ന് താരം ട്വിറ്ററിൽ അറിയിച്ചു. കടുത്ത നിരാശയോടെയാണ് താൻ തീരുമാനം അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയില്‍ താൻ രാഷ്ട്രീയത്തിൽ ചേരുമെന്ന് പറഞ്ഞ് മാസ് കാണിക്കാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തിൽ ചേരാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും  ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ രജനീകാന്തിന് നല്‍കിയത്.കൊവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് കിഡ്‌നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം. പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയിരുന്നത്.

Last Updated : Dec 29, 2020, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.