ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ -അമേരിക്ക 2+2 ഉഭയകക്ഷി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (India-us 2+2 cooperation)
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ സുപ്രധാനമായി ഉള്ളത് പ്രതിരോധ മേഖലയിലെ സഹകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി (Rajnath singh)
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പ്രതിരോധ രംഗത്തെ വ്യാവസായിക ബന്ധങ്ങള്‍ അടക്കം മെച്ചപ്പെടുത്തും. ഇന്തോ-പസഫിക് മേഖലയിലെ സഹകരണവും മെച്ചപ്പെടുത്തും. ധാതു-സാങ്കേതിക വിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്‍ (Loid Austin) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയില്‍ നിന്ന് ചര്‍ച്ചയ്ക്ക് എത്തിയത് (Antony Blinken).
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും പങ്കാളിത്ത ആഗോള അജണ്ട രൂപീകരിക്കുകയും ചെയ്യുക എന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കാഴ്‌ചപ്പാടിന്‍റെ മുന്നോട്ട് പോക്കിന്‍റെ ആദ്യ ചുവട് വയ്‌പാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നതെന്നും ജയശങ്കര്‍ പറഞ്ഞു. സാങ്കേതികത, ബഹിരാകാശ, മേഖലകളടക്കമുള്ള രംഗങ്ങളിലെ സഹകരണത്തിനുള്ള സാധ്യതകളാണ് തങ്ങള്‍ ആരായുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി.
Also Read; ആന്‍റണി ബ്ലിങ്കനും ലോയ്‌ഡ് ഓസ്‌റ്റിനും ഇന്ത്യയിലെത്തി; ഇന്ത്യ-യുഎസ് മന്ത്രിതല ചർച്ച ഇന്ന്