'ജയിലര്‍' (Jailer) വിജയത്തിന് ശേഷം തന്‍റെ മകള്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ലാല്‍ സലാമി'ന്‍റെ (Lal Salaam) റിലീസിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് (Rajinikanth). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.
അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 'ലാല്‍ സലാം' പ്രദര്‍ശനത്തിനെത്തുന്നത് (Lal Salaam Release). തമിഴിന് പുറമെ മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് (Lyca Productions) ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
-
LAL SALAAM to hit 🏏 screens on PONGAL 2024 🌾☀️✨
— Lyca Productions (@LycaProductions) October 1, 2023 " class="align-text-top noRightClick twitterSection" data="
🌟 @rajinikanth
🎬 @ash_rajinikanth
🎶 @arrahman
💫 @TheVishnuVishal & @vikranth_offl
🎥 @DOP_VishnuR
⚒️ @RamuThangraj
✂️🎞️ @BPravinBaaskar
👕 @NjSatz
🎙️ @RIAZtheboss @V4umedia_
🎨🖼️ @kabilanchelliah
🤝 @gkmtamilkumaran… pic.twitter.com/4XOg3sozSs
">LAL SALAAM to hit 🏏 screens on PONGAL 2024 🌾☀️✨
— Lyca Productions (@LycaProductions) October 1, 2023
🌟 @rajinikanth
🎬 @ash_rajinikanth
🎶 @arrahman
💫 @TheVishnuVishal & @vikranth_offl
🎥 @DOP_VishnuR
⚒️ @RamuThangraj
✂️🎞️ @BPravinBaaskar
👕 @NjSatz
🎙️ @RIAZtheboss @V4umedia_
🎨🖼️ @kabilanchelliah
🤝 @gkmtamilkumaran… pic.twitter.com/4XOg3sozSsLAL SALAAM to hit 🏏 screens on PONGAL 2024 🌾☀️✨
— Lyca Productions (@LycaProductions) October 1, 2023
🌟 @rajinikanth
🎬 @ash_rajinikanth
🎶 @arrahman
💫 @TheVishnuVishal & @vikranth_offl
🎥 @DOP_VishnuR
⚒️ @RamuThangraj
✂️🎞️ @BPravinBaaskar
👕 @NjSatz
🎙️ @RIAZtheboss @V4umedia_
🎨🖼️ @kabilanchelliah
🤝 @gkmtamilkumaran… pic.twitter.com/4XOg3sozSs
2024ല്‍ പൊങ്കല്‍ റിലീസായി 'ലാല്‍ സലാം' തിയേറ്ററുകളില്‍ എത്തും (Lal Salaam Release on Pongal Release) എന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്. ലാല്‍ സലാം, ലാല്‍ സലാം പൊങ്കലിന്, മൊയ്‌തീന്‍ ഭായ് പൊങ്കലിന് എത്തും, തലൈവര്‍ ഫീസ്‌റ്റ് എന്നീ ഹാഷ്‌ടാഗുകളോടു കൂടിയാണ് ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. റിലീസിനൊപ്പം 'ലാല്‍ സലാമി'ന്‍റെ പുതിയൊരു പോസ്‌റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട് (Lal Salaam New Poster).
Also Read: മകളുടെ ചിത്രത്തില്‍ അതിഥിയായി രജിനികാന്ത്; ലാല്‍ സലാം 2023ല്‍
എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് 'ലാല്‍ സലാം'. നേരത്തെ '3', 'വൈ രാജ വൈ' (Vai Raja Vai) എന്നീ ചിത്രങ്ങള്‍ ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്. മകളുടെ ചിത്രത്തില്‍ അതിഥി താരമായാണ് രജനികാന്ത് എത്തുന്നത് എന്നതാണ് 'ലാല്‍ സലാമി'ന്‍റെ ഏറ്റവും വലിയ പ്രത്യേകത.
മൊയ്‌തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്‌ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവും സിനിമയില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചന.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എ സുഭാസ്‌കരന്‍ ആണ് അവതരിപ്പിക്കുക. വിഷ്‌ണു രംഗസാമി ഛായാഗ്രഹണവും പ്രവീണ്‍ ഭാസ്‌കര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ആണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
ഇതിനോടകം തന്നെ ചിത്രത്തിലെ രജനികാന്തിന്‍റെ ഭാഗം പൂര്‍ത്തീകരിച്ചിരുന്നു. 'ലാല്‍ സലാമി'ലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ രജനികാന്ത് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയിലെ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ രജനികാന്തിനെ കാണാനായത്.
'ലാല്‍ സലാ'മിലെ രജനികാന്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. സാൾട്ട് ആൻഡ് പെപ്പർ ലുക്കില്‍ ചുവന്ന തൊപ്പിയും ബീജ് കുര്‍ത്തയും കൂളിങ് ഗ്ലാസും ധരിച്ച് ഒരു കലാപ മേഖലയിലൂടെ നടന്നു വരുന്ന രജനികാന്ത് ആയിരുന്നു ഫസ്‌റ്റ് ലുക്കില്‍. നിമിഷ നേരം കൊണ്ട് ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. 'ലാല്‍ സലാ'മിന് വേണ്ടിയുള്ള രജനികാന്തിന്‍റെ ഭാഗങ്ങള്‍ മുംബൈയിലാണ് പൂർണമായും ചിത്രീകരിച്ചത്. രജനികാന്തിന്‍റെ 170 -ാമത് ചിത്രം കൂടിയാണ് 'ലാല്‍ സലാം'.
Also Read: മൊയ്‌ദീൻ ഭായിക്ക് പാക്കപ്പ് ; 'ലാൽ സലാ'മിലെ തന്‍റെ ഭാഗം പൂര്‍ത്തിയാക്കി രജനികാന്ത്