ETV Bharat / bharat

രാമ ക്ഷേത്ര പ്രതിഷ്‌ഠ; ക്ഷണം സ്വീകരിച്ച് തമിഴ്‌ സൂപ്പര്‍ താരം രജനികാന്ത് - രജനികാന്ത് അയോധ്യയിലേക്ക്

Rajinikanth Graciously Accepts Invitation: അയോധ്യയിലേക്കുള്ള ക്ഷണം വിനയത്തോടെയും ഏറെ ആദരവോടെയും സ്വീകരിച്ചതായി നടന്‍ രജനീകാന്ത്. കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന്‍ തന്നെ ക്ഷണിക്കാനെത്തിയവര്‍ക്ക് ഉറപ്പ് കൊടുത്തു.

Rajinikanth  Invitation for Ayodhya  RSS And Rajanianth  രജനികാന്ത് അയോധ്യയിലേക്ക്  ക്ഷണം സ്വീകരിച്ച് രജനി
Rajinikanth Graciously Accepts Invitation for Ayodhya Kumbabhishek Event
author img

By ETV Bharat Kerala Team

Published : Jan 2, 2024, 7:43 PM IST

ചെന്നൈ : ജനുവരി 22 ന് അയോധ്യ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്‌ഠാച്ചടങ്ങിന് നടന്‍ രജനികാന്തിനെ ക്ഷണിച്ച് ആര്‍എസ്എസ്. സാംസ്‌കാരികവും ആത്മീയവുമായ സൗഹാര്‍ദത്തിന്‍റെ ഭാഗമായാണ് സൂപ്പര്‍ താരത്തെ ക്ഷണിക്കുന്നതെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

ചെന്നൈയില്‍ പോയസ് ഗാർഡനിലുള്ള രജനികാന്തിന്‍റെ വസതിയിലെത്തിയ ആര്‍എസ്എസ് പ്രതിനിധി സംഘം രജനീകാന്തിന് ക്ഷണക്കത്ത് കൈമാറി. സംസ്ഥാന ജോയിന്‍റ് സെക്രട്ടറി (പബ്ലിക് റിലേഷൻസ്) ഇരാമ രാജശേഖർ, രാംകുമാർ, ബിജെപി സോഷ്യൽ മീഡിയ നിരീക്ഷകൻ അർജുനമൂർത്തി എന്നിവർ ചേർന്നാണ് ഔപചാരിക ക്ഷണക്കത്ത് നൽകിയത്.

ഈ വലിയ അവസരത്തിന് നന്ദി അറിയിച്ചു കൊണ്ടാണ് രജനീകാന്തി ക്ഷണക്കത്ത് സ്വീകരിച്ചത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ താനും കുടുംബവും ഉണ്ടാകുമെന്ന് അദ്ദേഹം തന്നെ ക്ഷണിക്കാനെത്തിയവര്‍ക്ക് ഉറപ്പ് നല്‍കി(Rajinikanth Graciously Accepts Invitation for Ayodhya Kumbabhishek Event).

അയോധ്യയില്‍ നടക്കാനിരിക്കുന്ന കര്‍മ്മങ്ങള്‍ക്ക് മതപരമായും സാംസ്‌കാരികമായും പ്രത്യേകതകള്‍ നിരവധിയാണ്. രജനീകാന്ത് പങ്കെടുക്കുന്നതിലൂടെ ചടങ്ങിന് താര സാനിധ്യം കൈവരുമെന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ പറഞ്ഞു. പ്രദേശികമായ വേര്‍തിരിവുകള്‍ മറന്ന് ഭക്തിയുടെയും പൈതൃകത്തിന്‍റെയും ചരടില്‍ എല്ലാവരെയും ബന്ധിപ്പിക്കുന്ന ചടങ്ങായി അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ് മാറുമെന്നും ആര്‍എസ് എസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.