ETV Bharat / bharat

ഫെമിന മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത - രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത

മിസ് ഇന്ത്യയായി നന്ദിനി ഗുപ്‌ത. ഫസ്‌റ്റ് റണ്ണറപ്പായി ശ്രേയ പൂഞ്ച. സെക്കന്‍ഡ് റണ്ണറപ്പായി തൗനോജം സ്‌ട്രേല ലുവാങ്ങിന

Nandini Gupta crowned Femina Miss India 2023  Nandini Gupta crowned Femina Miss India  Nandini Gupta  Ananya Pandey Kartik Aaryan  Rajasthan s Nandini Gupta crowned  Femina Miss India World 2023  Femina Miss India official website shares a post  Nandini Gupta holds a degree in Business  Khuman Lampak Stadium in Manipur  കിരീടം ചൂടി രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത  മിസ് ഇന്ത്യയായി നന്ദിനി ഗുപ്‌ത  നന്ദിനി ഗുപ്‌ത  ഫെമിന മിസ് ഇന്ത്യ കിരീടം  ഫസ്‌റ്റ് റണ്ണറപ്പായി ശ്രേയ പൂഞ്ച  സെക്കന്‍ഡ് റണ്ണറപ്പായി തൗനോജം സ്‌ട്രേല ലുവാങ്ങിന  ഫെമിന മിസ് ഇന്ത്യ വേൾഡ് 2023  രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത  നന്ദിനി ഗുപ്‌ത കിരീടമണിഞ്ഞത്
ഫെമിന മിസ് ഇന്ത്യ കിരീടം ചൂടി രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത
author img

By

Published : Apr 16, 2023, 1:57 PM IST

Rajasthan s Nandini Gupta crowned Femina Miss India 2023: ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 ആയി രാജസ്ഥാന്‍റെ നന്ദിനി ഗുപ്‌ത. മണിപ്പൂരില്‍ ശനിയാഴ്‌ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് നന്ദിനി ഗുപ്‌ത കിരീടമണിഞ്ഞത്. ഡൽഹിയിയുടെ ശ്രേയ പൂഞ്ച ഫസ്‌റ്റ് റണ്ണറപ്പും, മണിപ്പൂരിലെ തൗനോജം സ്‌ട്രേല ലുവാങ്ങിന സെക്കന്‍ഡ് റണ്ണറപ്പുമാണ്.

Femina Miss India World 2023 : നന്ദിനി ഗുപ്‌ത, ശ്രേയ പൂഞ്ച, തൗനോജം സ്‌ട്രേല ലുവാങ് എന്നിവര്‍ കിരീടം ചൂടി നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ഫെമിന മിസ് ഇന്ത്യ അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു. 'അഭിനന്ദനങ്ങള്‍. ഈ സ്‌തീകൾക്കെല്ലാം ശക്തമായ ശബ്‌ദമുണ്ട്. അവർ വിശ്വസിക്കുന്ന എല്ലാ പ്രധാന കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അവർ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സ്ഥാനങ്ങൾക്കായി അവര്‍ എത്ര കഠിനാധ്വാനം ചെയ്‌തുവെന്ന് ഞങ്ങൾ കണ്ടു. ഇത് പാർട്ടിക്കുള്ള സമയമാണ്, അഭിനന്ദനങ്ങള്‍ യുവതികളേ, നമുക്ക് ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷിക്കാം! '.

Also Read: 'പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത് തട്ടിപ്പിലൂടെ'; 22 വര്‍ഷങ്ങള്‍ക്ക് ശേഷം സഹ മത്സരാര്‍ഥിയുടെ വെളിപ്പെടുത്തല്‍

Femina Miss India World 2023 at Khuman Lampak Stadium in Manipur: രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി ഗുപ്‌ത. ബിസിനസ് മാനേജ്‌മെന്‍റിൽ ബിരുദധാരിയാണ്. മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു 59ാമത് മിസ് ഇന്ത്യ മത്സരം നടന്നത്.

പ്രൗഢ ഗംഭീര ചടങ്ങില്‍ ബോളിവുഡ് അഭിനേതാക്കളായ കാർത്തിക് ആര്യനും അനന്യ പാണ്ഡെയും മികച്ച പ്രകടനങ്ങള്‍ നടത്തി. മനീഷ് പോളും ഭൂമി പെഡ്‌നേക്കറും സായാഹ്ന പരിപാടികൾക്ക് നേതൃത്വം നൽകി. സ്ഥാനമൊഴിയുന്ന സുന്ദരികള്‍ പുതിയ വിജയികളെ കിരീടമണിയിച്ചതോടെ മത്സരം സമാപിച്ചു.

വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ ഗ്രാന്‍ഡ് ഫിനാലെ. മുൻ ജേതാക്കളായ സിനി ഷെട്ടി, റൂബൽ ഷെഖാവത്ത്, ഷിനത ചൗഹാൻ, മാനസ വാരണാസി, മാണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമൻ റാവു, ശിവാനി ജാദവ് എന്നിവരുടെ വിസ്‌മയിപ്പിക്കുന്ന പ്രകടനത്തോടെയാണ് ഗ്രാന്‍ഡ് ഫിനാലെ സായാഹ്നം ആരംഭിച്ചത്.

Also Read: ഇന്ത്യയുടെ പുതിയ സൗന്ദര്യ റാണിയെ കുറിച്ച് ആര്‍ക്കും അറിയാത്ത ചില വസ്‌തുതകള്‍...

Ananya Pandey Kartik Aaryan power packed performance : താരനിബിഡമായിരുന്നു ഗ്രാന്‍ഡ് ഫിനാലെ. ബോളിവുഡ് താരങ്ങളായ കാർത്തിക് ആര്യന്‍റെയും അനന്യ പാണ്ഡെയുടെയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരെ രസിപ്പിച്ചു. മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.