ETV Bharat / bharat

രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ഭജൻ ലാൽ ശർമ ; ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈർവയും - Rajasthan DCM Diya Kumari Premchand Bairwa

Rajasthan CM Swearing ceremony : രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമയും ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈർവയും സത്യപ്രതിജ്ഞ ചെയ്‌തു.

Rajasthan CM Bhajan Lal Sharma oath ceremony  Bhajan Lal Sharma rajasthan cm  Rajasthan CM oath ceremony  Rajasthan CM Swearing ceremony  Rajasthan CM Diya Kumari Dr Premchand Bairwa  Dr Premchand Bairwa Oath ceremony  Rajasthan Deputy cm  Rajasthan Swearing ceremony  രാജസ്ഥാൻ മുഖ്യമന്ത്രി  രാജസ്ഥാൻ മുഖ്യമന്ത്രി സത്യപ്രതിഞ്ജ  ഭജൻ ലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി  രാജസ്ഥാൻ ഉപമുഖ്യമന്ത്രി  രാജസ്ഥാൻ നിയമസഭാംഗങ്ങൾ സത്യപ്രതിഞ്ജ
Rajasthan CM Swearing ceremony
author img

By ETV Bharat Kerala Team

Published : Dec 15, 2023, 5:47 PM IST

ജയ്‌പൂർ : രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ സത്യപ്രതിജ്ഞ ചെയ്‌തു (Rajasthan CM Bhajan Lal Sharma oath ceremony). പിങ്കി സിറ്റിയിലെ രാംനിവാസ് ബാഗിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിലായിരുന്നു ചടങ്ങ്. ദിയ കുമാരിയും (Diya Kumari) പ്രേംചന്ദ് ബൈർവയും (Dr Premchand Bairwa ) ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു (Deputy CM oath ceremony). രാജസ്ഥാന്‍റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ഭരത്പൂർ സ്വദേശിയായ ഭജൻ ലാൽ ശർമ അധികാരമേറ്റത്.

ഭരത്‌പൂര്‍ സ്വദേശിയായ ഭജന്‍ലാല്‍ ശര്‍മ ദീര്‍ഘ കാലമായി രാജസ്ഥാന്‍ ബിജെപിയുടെ നേതൃനിരയിലുണ്ട്. എബിവിപിയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഭജന്‍ലാല്‍ ശര്‍മ്മ അടിയുറച്ച ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ജയ്‌പൂരിലെ സംഗനീറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻ ലാൽ ശർമ. 48,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലെത്തിയത്. വസുന്ധര രാജെയാണ് ഭജൻലാൽ ശർമയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.

ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരിയും പ്രേംചന്ദ് ബൈർവയും : രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾക്ക് വിജയിച്ച സ്ഥാനാർഥിയാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ദിയ കുമാരി. ജയ്‌പൂരിലെ മുൻ രാജകുടുംബത്തിലെ അംഗം കൂടിയാണ് അവർ. മൂന്ന് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. രണ്ട് തവണ എംഎൽഎയായും ഒരു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടു. 2013 സെപ്‌റ്റംബർ 10നാണ് ദിയ കുമാരി ഔദ്യോഗികമായി ബിജെപിയിൽ അംഗമായത്. ജയ്‌പൂരിലെ വിദ്യാധർ നഗർ നിയമസഭ സീറ്റിൽ നിന്നാണ് ഇത്തവണ ദിയ കുമാരി ജനവിധി തേടിയത്. കോൺഗ്രസിലെ സീതാറാം അഗർവാളിനെ 71,368 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ നിയമസഭയിലേക്കെത്തിയത്.

ദുഡു നിയമസഭ സീറ്റിൽ നിന്ന് വിജയിച്ചാണ് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഡോ.പ്രേംചന്ദ് ബൈർവ നിയമസഭയിലെത്തിയത്. രണ്ടാം തവണയാണ് പ്രേംചന്ദ് ദുഡു സീറ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. മൗജ്‌മാബാദ് തഹസിലിലെ ശ്രീനിവാസ് പുരം സ്വദേശിയാണ് അദ്ദേഹം. 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 33,720 വോട്ടുകൾക്ക് ദുഡു മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.

2018-ൽ ബാബുലാൽ നഗർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇത്തവണ ദുഡു മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തു. 200 അംഗ നിയമസഭയിൽ 115 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി രാജസ്ഥാനിൽ അധികാരത്തിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.