പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ (Raj B Shetty) പുതിയ റിലീസാണ് ടോബി (Toby). ഓഗസ്‌റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് (Toby Release). പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലും എത്തിയിരിക്കുകയാണ് (Toby OTT Release).
ഇന്ന് (ഡിസംബര്‍ 22) മുതല്‍ ടോബി സോണി ലിവില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ് (Toby on Sony Liv). തിയേറ്ററുകളിലെത്തി അഞ്ച് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടിയില്‍ റിലീസിനെത്തുന്നത് (Toby OTT streaming starts).
കേരളത്തിലും ചിത്രം പ്രദർശന വിജയം സ്വന്തമാക്കിയിരുന്നു. മലയാളിയായ ബാസിൽ എ എൽ ചാലക്കൽ ആണ് ടോബിയുടെ സംവിധാനം നിര്‍വഹിച്ചത്. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവുമാണ് സിനിമയുടെ കൈ മുതല്‍. കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് ആയിരുന്നു ടോബി.
മലയാളിയായ മിഥുൻ മുകുന്ദന്‍ ആണ് ടോബിയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. 'ഗരുഡ ഗമന വൃഷഭ വാഹന'യ്ക്കും (Garuda Gamana Vrishabha Vahana) 'റോഷാക്കി'നും (Rorschach) ശേഷമുള്ള മിഥുൻ മുകുന്ദന്‍റെ അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിച്ചിരുന്നു.
ഓരോ കഥാപാത്രങ്ങളും മികവുറ്റ പ്രകടനമാണ് ചിത്രത്തിൽ കാഴ്‌ചവച്ചത്. രാജ് ബി ഷെട്ടിയെ കൂടാതെ രാജ് ദീപക് ഷെട്ടി, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്‌ണ ദേശ്‌പാണ്ഡെ, സംയുക്ത ഹൊറനാട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Also Read: രാജ് ബി ഷെട്ടി മലയാളത്തിലേക്ക് ; അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പം 'ടർബോ'യിലൂടെ
ലൈറ്റർ ബുദ്ധ ഫിലിംസ്, അഗസ്ത്യ ഫിലിംസ്, കോഫി ഗാംഗ് സ്‌റ്റുഡിയോസ്, എന്നീ ബാനറുകളില്‍ രവി റായ് കലസ, ബാലകൃഷ്‌ണ അർവാങ്കർ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Also Read: Toby Malayalam Trailer 'ആ കനലിൽ തീ ആളിക്കത്തും'; 'ടോബി' മലയാളം ട്രെയിലർ പുറത്തുവിട്ട് ദുൽഖർ സൽമാൻ
പ്രവീൺ ശ്രിയാന്‍ ഛായാഗ്രഹണവും നിതിൻ ഷെട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ - അർഷാദ് നക്കോത്ത്, മേക്കപ്പ് - റോണക്‌സ് സേവിയർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ആക്ഷൻ - രാജശേഖരൻ, അർജുൻ രാജ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഷാമിൽ ബങേര, ഡബ്ബിംഗ് കോ ഓർഡിനേറ്റർ - സതീഷ് മുതുകുളം, പിആർഒ - പ്രതീഷ് ശേഖർ.