ETV Bharat / bharat

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു - ഡല്‍ഹി കാലാവസ്ഥ

ഡല്‍ഹിയില്‍ ജൂലൈ 27ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

delhi rain news  rain updates delhi news  delhi incessant rain  IMD  delhi thunderstorm news  delhi waterlogging news  ഡല്‍ഹി മഴ വാര്‍ത്ത  മഴ ഡല്‍ഹി  ഡല്‍ഹി മഴ  കനത്ത മഴ ഡല്‍ഹി  ഡല്‍ഹി കാലാവസ്ഥ  ഡല്‍ഹി ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത
ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു
author img

By

Published : Jul 27, 2021, 6:42 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളിലും ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ജൂലൈ 27ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, സൗത്ത് ഡല്‍ഹി, സൗത്ത്-വെസ്റ്റ് ഡല്‍ഹി, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും അടുത്ത 22 മണിക്കൂര്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഡല്‍ഹിയില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ജൂലൈ 26ന് 33.1 ഡിഗ്രി സെല്‍ഷ്യസും 25ന് 37.3 ഡിഗ്രി സെല്‍ഷ്യസുമാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

Also read: മഹാരാഷ്‌ട്ര വെള്ളപ്പൊക്കം : മരണം 164 ആയി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.