ETV Bharat / bharat

'ഷഹറൂഖ് സെയ്‌ഫിയെ പിടികൂടിയ സംഘത്തിന് അഭിനന്ദനം': മന്ത്രി അശ്വിനി വൈഷ്‌ണവ്

കോഴിക്കോട് ട്രെയിനില്‍ തീ വച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവത്തില്‍ പ്രതിയെ വളരെ വേഗത്തില്‍ പിടികൂടിയ സംഘത്തോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

Railways minister Ashwini Vaishnaw on Kozhikode train fire incident  Ashwini Vaishnaw on Kozhikode train fire incident  Railways minister Ashwini Vaishnaw  Kozhikode train fire incident  Ashwini Vaishnaw on Kozhikode train fire  Ashwini Vaishnaw on Kozhikode train fire  ഷഹറൂഖ് സെയ്‌ഫിയെ പിടികൂടി  റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്  അശ്വിനി വൈഷ്‌ണവ്  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്  കേന്ദ്ര റെയില്‍വേ മന്ത്രി  മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്  കേന്ദ്ര ഇന്‍റലിജന്‍സ്  അപായ ചങ്ങല
റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്
author img

By

Published : Apr 5, 2023, 11:52 AM IST

ന്യൂഡല്‍ഹി: കോഴിക്കോട് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ പിടികൂടിയ മഹാരാഷ്‌ട്ര പൊലീസിനും ആര്‍പിഎഫിനും എന്‍ഐഎയ്‌ക്കും അഭിനന്ദനം അറിയിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വേഗത്തില്‍ പിടികൂടിയ സംഘത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്നലെ രാത്രിയാണ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ സംയുക്തമായ നീക്കത്തിലൂടെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ നിന്നും പിടികൂടിയത്.

മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സും ചേര്‍ന്നാണ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയിലാണ് ഷഹറൂഖ് സെയ്‌ഫിയെ കണ്ടെത്തിയത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്താണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

അന്വേഷണം ഉത്തരേന്ത്യയിലും: ഇന്‍റലിജന്‍സ് വിഭാഗം ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. ട്രെയിനിന് തീവച്ചതിന് ശേഷം കണ്ടെത്തിയ ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളും രേഖാചിത്രവും ഉപയോഗിച്ചായിരുന്നു അന്വേഷണം. കേരള പൊലീസും കേന്ദ്ര ഇന്‍റലിജന്‍സും രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ട്രെയിനിലെ സംഭവത്തില്‍ ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളല്‍ ഏറ്റിട്ടുണ്ട് എന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊള്ളലിന് ചികിത്സ തേടിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് സമാന ലക്ഷണങ്ങളോടെ രത്‌നഗിരിയിലെ ആശുപത്രിയില്‍ ഒരാള്‍ ചികിത്സ തേടിയതായി വിവരം ലഭിച്ചത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് സംഘവും രത്‌നഗിരിയിലെ ആശുപത്രിയിലെത്തി പരിശോധിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

Also Read: ട്രെയിനില്‍ തീവച്ച കേസ്; പ്രതി ഷഹറൂഖ് സെയ്‌ഫി മഹാരാഷ്‌ട്രയില്‍ പിടിയില്‍

കോഴിക്കോട്ടെ സംഭവത്തിന് തൊട്ടു പിന്നാലെ തന്നെ പ്രതി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന് മനസിലാക്കിയതോടെ അന്വേഷണം വിവധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇയാള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്നതടക്കം അന്വേഷണ സംഘം അന്വേഷിച്ച് വരികയാണ്. കൂടാതെ ഷഹറൂഖിന്‍റെ കുടുംബവും വിവധ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് കണ്ണൂരിലേക്ക് പുറപ്പെട്ട കണ്ണൂര്‍-ആലപ്പുഴ എക്‌പ്രസ് ട്രെയിനില്‍ തീവയ്‌പ്പ് ഉണ്ടായത്. യാത്രക്കാരില്‍ ഒരാള്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കമ്പാര്‍ട്ട്‌മെന്‍റില്‍ തീ പടര്‍ന്നതോടെ ജീവന്‍ രക്ഷിക്കാനായി പുറത്തേക്ക് ചാടിയവരാണ് മരിച്ചത് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഷഹറൂഖിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നുപേരുടെ മരണം എങ്ങനെ സംഭവിച്ചു എന്നതിലും വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒമ്പത് പേരാണ് സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായത്.

തീവയ്‌പ്പിന് ശേഷം തൊപ്പിയും ചുവന്ന ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച ഒരാള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുകയുണ്ടായി. തീ പടരുന്നത് കണ്ട യാത്രക്കാരില്‍ ഒരാള്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. കോരപ്പുഴ പാലത്തിലാണ് ട്രെയിന്‍ നിന്നത്. ഈ സമയത്താണ് അക്രമി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.