ETV Bharat / bharat

ഉദ്യോഗാര്‍ഥികളോട്: നിയമം കൈയിലെടുക്കരുത്, ആശങ്കകള്‍ പരിഹരിക്കും: റെയില്‍വേ മന്ത്രി

author img

By

Published : Jan 26, 2022, 6:52 PM IST

ഉദ്യോഗാര്‍ഥികളുടെ പരാതികള്‍ അറിയിക്കാൻ പ്രത്യേക മെയില്‍ ഐഡി. ഫെബ്രുവരി 16 വരെ ഈ മെയിലില്‍ പരാതി അറിയിക്കാം

റെയിൽവേ പരീക്ഷ ക്രമക്കേട് പ്രതിഷേധം ബിഹാർ ഉദ്യോ​ഗാർഥികൾ കോച്ച് കത്തിച്ചു ബിഹാർ പ്രതിഷേധം റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉദ്യോ​ഗാർഥികൾ അഭ്യർഥന protest against railways exam train set on fire in gaya students protest against railway exam results railway minister on bihar protest
ബിഹാറിൽ ഉദ്യോ​ഗാർഥികൾ ബോ​ഗി കത്തിച്ച സംഭവം: നിയമം കൈയ്യിലെടുക്കരുതെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ബിഹാറിലെ ഗയയിൽ ഉദ്യോ​ഗാർഥികൾ ട്രെയിനിന്‍റെ ബോഗി കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഉദ്യോ​ഗാർഥികൾ നിയമം കൈയിലെടുക്കരുതെന്ന് അഭ്യർഥിച്ച കേന്ദ്ര മന്ത്രി ഉദ്യോ​ഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി.

'ഉദ്യോ​ഗാർഥികൾ ഉന്നയിക്കുന്ന പരാതികളും ആശങ്കകളും ഞങ്ങൾ ഗൗരവമായി പരിഗണിക്കും. റെയിൽവേ മന്ത്രാലയം രൂപീകരിച്ച സമിതിയുമായി ഉദ്യോ​ഗാർഥികൾക്ക് ആശങ്ക പങ്കുവയ്ക്കാം. എന്നാൽ ക്രമസമാധാനം തകർക്കരുത്,' റെയിൽവേ മന്ത്രി പറഞ്ഞു.

റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തുന്ന നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോ​ഗാർഥികൾ പ്രതിഷേധിക്കുന്നത്. പരീക്ഷ രീതിയിൽ റെയിൽവേ മാറ്റം വരുത്തിയിരുന്നു. മൂന്ന് ദിവസമായി നടക്കുന്ന പ്രതിഷേധം ഇന്ന് (2022 ജനുവരി 26) അക്രമാസക്തമാകുകയായിരുന്നു.

Read more: ഉദ്യോഗാര്‍ഥികള്‍ ബിഹാറില്‍ ട്രെയിൻ കത്തിച്ചു; റെയില്‍വേ പരീക്ഷ രീതിക്കെതിരെ പ്രതിഷേധം

എല്ലാ റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡുകളോടും ഉദ്യോ​ഗാർഥികളുടെ ആശങ്കകൾ കേൾക്കാനും അവ ക്രോഡീകരിച്ച് സമിതിക്ക് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഇതിനായി ഒരു ഇമെയിൽ ഐഡി സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് തങ്ങളുടെ പരാതികൾ ഫെബ്രുവരി 16 വരെ സമിതിക്ക് മുമ്പാകെ സമർപ്പിക്കാം. സമിതി പരാതികൾ പരിശോധിച്ച് മാർച്ച് നാലിന് മുമ്പ് ശിപാർശകൾ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.