ETV Bharat / bharat

മുതിര്‍ന്ന പൗരര്‍ക്കുള്ള കണ്‍സെഷന്‍ നിഷേധിച്ച് റെയില്‍വേ ഈടാക്കിയത് 1500 കോടി ; വിവരാവകാശ രേഖ പുറത്ത്

മധ്യപ്രദേശ് സ്വദേശി നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വേ 1500 കോടിയില്‍ അധികം സമ്പാദിച്ചെന്ന വിവരമുള്ളത്

author img

By

Published : May 16, 2022, 10:09 PM IST

Railways earns additional Rs 1500 cr from senior citizens by suspending ticket concession: RTI  suspended concession Railway earns additional 1500 cr  indian Railway earns additional 1500 cr during pandemic  മുതിർന്ന പൗരൻമാര്‍ക്കുള്ള ഇളവ് പുനസ്ഥാപിച്ചില്ല റെയില്‍വേ അധികം സമ്പാദിച്ചത് 1500 കോടി  റെയില്‍വേ അധികം സമ്പാദിച്ചത് 1500 കോടി
റെയില്‍വേ അധികം സമ്പാദിച്ചത് 1500 കോടി; മുതിർന്ന പൗരൻമാര്‍ക്കുള്ള ഇളവ് പുനസ്ഥാപിച്ചില്ല, വിവരാവകാശ രേഖ പുറത്ത്

ന്യൂഡൽഹി : ഇളവ് നിഷേധിച്ച് രണ്ട് വർഷത്തിനുള്ളിൽ മുതിർന്ന പൗരരില്‍ നിന്ന് റെയിൽവേ പിഴിഞ്ഞെടുത്തത് 1,500 കോടി അധിക വരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം 2020 മാർച്ച് മുതലാണ് ഇളവ് താത്‌കാലികമായി നിർത്തിവച്ചത്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ശേഖർ ഗൗർ സമർപ്പിച്ച വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2020 മാർച്ച് 20 നും 2022 മാർച്ച് 31 നും ഇടയിൽ യാത്ര ചെയ്‌ത 7.31 കോടി മുതിർന്ന പൗരര്‍ക്ക് റെയിൽവേ ഇളവ് നൽകിയിട്ടില്ല. ഇതിൽ 60 വയസിന് മുകളിലുള്ള 4.46 കോടി പുരുഷന്മാരും 58 വയസിന് മുകളിലുള്ള 2.84 കോടി സ്‌ത്രീകളും 8,310 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. ഈ കാലയളവിൽ മുതിർന്ന പൗരരില്‍ നിന്നുള്ള മൊത്തവരുമാനം 3,464 കോടിയാണ്.

ഇളവ് പുനസ്ഥാപിക്കാതെ റെയില്‍വേ : പ്രായമായ പുരുഷ യാത്രികരില്‍ നിന്ന് 2,082 കോടി രൂപയും സ്‌ത്രീ യാത്രികരില്‍ നിന്ന് നിന്ന് 1,381 കോടി രൂപയും ട്രാൻസ്‌ജെൻഡറുകളില്‍ നിന്ന് 45.58 ലക്ഷം രൂപയും ആണ് വരുമാനം. ഈ കണക്കിലാണ് 1,500 കോടി അധിക വരുമാനം കണക്കാക്കിയത്. പ്രായംകൂടിയ സ്‌ത്രീ യാത്രികര്‍ക്ക് 50 ശതമാനം ഇളവിന് അർഹതയുണ്ട്.

അതേസമയം, പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡറുകൾക്കും എല്ലാ ക്ലാസുകളിലും 40 ശതമാനവും ഇളവ് ലഭിക്കും. ഒരു സ്‌ത്രീയ്‌ക്ക് ഇളവ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 58 ഉം പുരുഷന് 60 ഉം ആണ്. കൊവിഡിനെ തുടര്‍ന്ന് താത്‌കാലികമായി ഇളവ് ഒഴിവാക്കിയ നടപടി പിന്‍വലിക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.