ന്യൂഡൽഹി: കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് കെയർ കോച്ചുകൾ സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ. ഏഴ് സംസ്ഥാനങ്ങളിലെ 17 സ്റ്റേഷനുകളിലാണ് 298 റെയിൽ കോച്ചുകൾ കൊവിഡ് കെയർ കോച്ചുകളാക്കി മാറ്റിയത്. 4,700ലധികം കിടക്കകളുടെ ശേഷിയുള്ള കോച്ചുകളെ ബാരിക്കേഡ് ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നി സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 60 കോച്ചുകളും മധ്യപ്രദേശിൽ 42 കോച്ചുകളും സ്ഥാപിച്ചു. ഉത്തർപ്രദേശിൽ 50, ഡൽഹിയിൽ 75, അസമിൽ ഏതാനം കൊവിഡ് കെയർ കോച്ചുകളും സ്ഥാപിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഡല്‍ഹിയില്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടി: മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,03,738 പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധിച്ച് 4000ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,22,96,414 ആയി ഉയർന്നു.