ETV Bharat / bharat

'എഞ്ചിന്‍ മോഷ്‌ടിക്കപ്പെട്ടിട്ടില്ല, അതിനായി 100 കി.മീ തുരങ്കവുമില്ല' ; വാര്‍ത്ത വ്യാജമെന്ന് റെയില്‍വേ

ബിഹാറിലെ മുസഫര്‍പൂരില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട എഞ്ചിന്‍ മോഷണം പോയെന്നത് വ്യാജ വാര്‍ത്തയാണെന്നും കേബിളുകളാണ് നഷ്‌ടമായതെന്നും റെയില്‍വേ

മുസാഫര്‍പൂരില്‍ റെയില്‍ എഞ്ചിന്‍ മോഷണം  വാര്‍ത്ത വ്യാജമെന്ന് റയില്‍വേ  റയില്‍വേ  റയില്‍വേ വാര്‍ത്തകള്‍  Rail engine stolen news is false  Rail engine stolen  എഞ്ചിന്‍ മോഷണം  റെയില്‍ എഞ്ചിന്‍ മോഷണം  patna news updates  latest news in Patna  national news updates
മുസാഫര്‍പൂരില്‍ റെയില്‍ എഞ്ചിന്‍ മോഷണം; വാര്‍ത്ത വ്യാജമെന്ന് റയില്‍വേ
author img

By

Published : Nov 25, 2022, 9:29 PM IST

Updated : Nov 25, 2022, 11:00 PM IST

പട്‌ന : ബിഹാറിലെ മുസഫര്‍പൂരില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട എഞ്ചിന്‍ മോഷണം പോയെന്നത് വ്യാജ വാര്‍ത്തയാണെന്ന് ഹാജിപൂർ ഈസ്റ്റ് സെൻട്രൽ റെയിൽവേ പിആര്‍ഒ ബീരേന്ദ്ര കുമാർ. മോഷണം നടത്താനായി മുസഫർപൂരിൽ നിന്ന് ബറൗനിയിലേക്ക് തുരങ്കം കുഴിച്ചെന്നതും വ്യാജ പ്രചരണമാണെന്നും റെയില്‍വേ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. ബറൈനി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട സ്‌പെയര്‍ റെയില്‍ എഞ്ചിനില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മോഷണം നടന്നിരുന്നു.

കേബിളുകളാണ് മോഷണം പോയത്. കവര്‍ച്ച നടത്തിയവരെയും കേബിളുകള്‍ വില കൊടുത്ത് വാങ്ങിയവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. കേബിള്‍ മോഷണ കേസില്‍ ഗർഹാര മേഖലയിലുള്ള നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും എഞ്ചിന്‍ മോഷ്‌ടിക്കാനായി 100 കിലോമീറ്റര്‍ ദൂരം തുരങ്കം കുഴിച്ചുവെന്നത് വ്യാജ വാര്‍ത്തയാണെന്നും റെയില്‍വേ വ്യക്തമാക്കി.

മോഷണ സംഘത്തിന്‍റെ തലവന്‍ ചന്ദ്ര കുമാറിനെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രഭാത് നഗർ കോളനിയിലെ മനോഹർ ലാല്‍ എന്നയാളുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 13 ബാഗുകളിലായി സൂക്ഷിച്ച കേബിളുകളും മറ്റും കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് ഗോഡൗണ്‍ ഉടമ മനോഹര്‍ ലാല്‍ സാഹ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.

Last Updated : Nov 25, 2022, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.