ETV Bharat / bharat

'ഫോണ്‍ അന്വേഷണത്തിനായി നല്‍കണം'; പെഗാസസില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി

സര്‍ക്കാര്‍ നിയമ വിധേനയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഏജന്‍സിയും ആരുടേയും ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിട്ടില്ലെന്നും ബിജെപി വക്താവ് പറഞ്ഞു.

Rajyavardhan Singh Rathore  Congress leader Rahul Gandhi  Rahul Gandhi  Congress  Pegasus spyware  Pegasus  പെഗാസസ്  രാഹുല്‍ ഗാന്ധി
'ഫോണ്‍ അന്വേഷണത്തിനായി നല്‍കണം'; പെഗാസസില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി
author img

By

Published : Jul 24, 2021, 1:10 AM IST

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. രാഹുലിന്‍റെ ഫോണ്‍ ചോര്‍ത്തിയതായി കരുതുന്നുണ്ടെങ്കില്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവർദ്ധൻ സിങ് റാത്തോഡ് പറഞ്ഞു. രണ്ട് തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ നിരസിച്ചതിനാല്‍ രാഹുല്‍ ഗാന്ധി സഭാ നടപടികള്‍ തടസപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ബിജെപി വക്താവ് പറഞ്ഞു.

'ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രകടനം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം'. രാജ്യവർദ്ധൻ സിങ് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നിയമ വിധേനയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഏജന്‍സിയും ആരുടേയും ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിട്ടില്ലെന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.

also read: പെഗാസസ്; ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ്

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ള പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്ത് വന്നത്. പാര്‍ലമന്‍റിന്‍റെ മണ്‍സൂണ്‍കാല സമ്മേളത്തില്‍ ഇതടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മര്‍ദത്തിലാക്കുന്നത്.

ഇന്ത്യക്കെതിരെയും രാജ്യത്തെ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയുമാണ് പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും പെഗാസസ് ഉപയോഗിച്ചതെന്നും ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ്‌ സിങ് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.