ETV Bharat / bharat

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം കേട്ട് കോടതി; വിധി ഏപ്രിൽ 20 ന് - Judge Robin Mogera

മോദി പരാമർശത്തിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ വാദം കേട്ട കോടതി വിധി പറയാൻ ഏപ്രിൽ 20 ലേക്ക് മാറ്റി

രാഹുൽ ഗാന്ധിയുടെ അപ്പീൽ  രാഹുൽ ഗാന്ധി  സൂറത്ത് മജിസ്‌ട്രേറ്റ് കോടതി  രാഹുൽ ഗാന്ധി നൽകിയ ഹർജി  സൂറത്ത് സെഷൻസ് കോടതി  അപകീർത്തിക്കേസ്  Rahul Gandhi  Rahul Gandhis appeal  Rahul Gandhi defamation case  Judge Robin Mogera  Surat sessions court
രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം
author img

By

Published : Apr 13, 2023, 7:07 PM IST

സൂറത്ത്: അപകീർത്തിക്കേസിലെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി വാദം കേട്ടെങ്കിലും വിധി പറയാതെ മാറ്റി. രാഹുൽ ഗാന്ധിയുടെയും പരാതിക്കാരനായ ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയുടെയും വാദം കേട്ട സൂറത്ത് കോടതി കേസ് വിധി പറയാൻ ഏപ്രിൽ 20 ലേക്കാണ് മാറ്റിയത്. ' മോദി ' സമുദായപ്പേരുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അപ്പീൽ നൽകിയിരുന്നു.

വിചാരണ നീതിയുക്തമായിരുന്നില്ല: ഹർജിയിൽ ഇന്ന് നടന്ന വാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപകീർത്തിക്കേസിലെ വിചാരണ നീതിയുക്തമല്ലായിരുന്നെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. അഡീഷണൽ സെഷൻസ് ജഡ്‌ജി ആർ പി മൊഗേരയുടെ കോടതിയിൽ രാഹുലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ എസ് ചീമയാണ് വാദിച്ചത്. കേസിൽ രാഹുലിന് പരമാവധി ശിക്ഷ നൽകേണ്ടതില്ലെന്ന് അഭിഭാഷകൻ വാദിച്ചു.

മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വിചിത്രമാണ്. കേസിലെ വിധി ഇലക്‌ട്രോണിക്‌ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന പ്രസംഗം 100 കിലോമീറ്റർ അകലെയുള്ള ഒരാൾ വാർത്തയിൽ കണ്ടതിന് ശേഷം പരാതി നൽകുകയാണ് ഉണ്ടായത്. അതിന് പരമാവധി ശിക്ഷയുടെ ആവശ്യമില്ല. ഗാന്ധിയ്‌ക്ക് വേണ്ടി ചീമ വാദിച്ചു.

also read: രാഹുൽ ഗാന്ധി കോലാറിലെത്തും: ഏപ്രിൽ 16ന് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കും

രാഹുലിനെതിരെ ഹർഷിത് ടോലിയ: അതേസമയം ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപേക്ഷയ്‌ക്കെതിരെ വാദിച്ച പൂർണേഷ് മോദിയുടെ അഭിഭാഷകൻ ഹർഷിത് ടോലിയ രാഹുലിന്‍റെ പ്രസംഗം ഇന്ത്യയിലെ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയതായി പറഞ്ഞു. കൂടാതെ തന്‍റെ പരാമർശത്തിൽ മാപ്പ് പറയാൻ ഗാന്ധി വിസമ്മതിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. രാജ്യത്ത് സമാനമായ മാനനഷ്‌ടക്കേസുകൾ ഗാന്ധി നേരിടുന്നുണ്ടെന്നും മുൻപ് സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിട്ടും അദ്ദേഹം ഇത്തരം അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തുകയാണെന്നും ടോലിയ വാദത്തിനിടെ ആരോപിച്ചു.

കേസിനാസ്‌പദമായ സംഭവം: കേരളത്തിലെ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി, ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2019 ഏപ്രിൽ 13 ന് കർണാടകയിലെ കോലാറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് "മോദി കുടുംബപ്പേര്" ഉപയോഗിച്ചുള്ള പരാമർശം നടത്തിയത്. ഈ പരാമർശത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം മാർച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്‌തിരുന്നു. ഭാരതീയ ജനത പാർട്ടി (ബിജെപി) എംഎൽഎ പൂർണേഷ് മോദി നൽകിയ മാനനഷ്‌ടക്കേസിലാണ് രാഹുൽ വിചാരണ നേരിട്ടത്. ഇതേ തുടർന്ന് രാഹുലിന്‍റെ പാർലമെന്‍റ് അംഗത്വം നഷ്‌ടമായിരുന്നു.

also read: 'മറ്റാരേക്കാളും വയനാടിന് രാഹുലിനെ അറിയാം'; വേട്ടയാടാന്‍ കാരണം ഇഷ്‌ടമില്ലാത്തത് ചോദിച്ചതിനാലെന്ന് പ്രിയങ്ക ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.