ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യ തലസ്ഥാനത്ത് പോസ്‌റ്ററുകൾ പതിച്ച സംഭവത്തിൽ ജനങ്ങൾ അറസ്‌റ്റിലായതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്നെയും കൂടി അറസ്‌റ്റ് ചെയ്യൂ എന്ന് ട്വീറ്റ് ചെയ്‌തു കൊണ്ടാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്.
-
Arrest me too.
— Rahul Gandhi (@RahulGandhi) May 16, 2021 " class="align-text-top noRightClick twitterSection" data="
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ
">Arrest me too.
— Rahul Gandhi (@RahulGandhi) May 16, 2021
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZArrest me too.
— Rahul Gandhi (@RahulGandhi) May 16, 2021
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ
ജനങ്ങൾ പലതും സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ആ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നുമാണ് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചത്. പോസ്‌റ്ററുകൾ പതിച്ച സംഭവത്തിൽ നിരവധി പേരെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നാണ് വിവരം. രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാതെ കൊവിഡ് വാക്‌സിൻ വിദേശ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്കെതിരെ പോസ്‌റ്ററുകൾ പതിച്ചത്. ഡൽഹിയിലെ ഷഹദാര, രോഹിണി, ദ്വാരക തുടങ്ങി നിരവധി സ്ഥലങ്ങളിൽ പോസ്‌റ്ററുകൾ കണ്ടെത്തിയിരുന്നു.
പോസ്‌റ്ററുകൾ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്ന് ഡൽഹി പൊലീസ് ശേഖരിച്ചതായാണ് വിവരം. അതേ സമയം ഷഹദാര പ്രദേശത്ത് പോസ്‌റ്ററുകൾ പതിച്ചവർ 500 രൂപ പൊലീസിന് നൽകേണ്ടി വന്നതായും ആരോപണം ഉയരുന്നുണ്ട്.
Also Read:കൊവിഡ് വാക്‌സിൻ കയറ്റുമതി; കേന്ദ്രത്തിനെതിരെ വിമർശനവുമായി യശ്വന്ത് സിൻഹ