ETV Bharat / bharat

രാഹുൽ ഗാന്ധി കോലാറിലെത്തും: ഏപ്രിൽ 16ന് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കും - Rahul Gandhi kolar

ഏപ്രിൽ 16 ന് കർണാടകയിലെ കോലാറിൽ നടക്കുന്ന പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.

Rahul Gandhi  Congress Kolar rally  Karnataka assembly elections  രാഹുൽ ഗാന്ധി  കർണാടക കോലാർ രാഹുൽ ഗാന്ധി  Rahul Gandhi to address rally in Kolar April 16  Rahul Gandhi to address rally in Kolar  രാഹുൽ ഗാന്ധി കർണാടക തെരഞ്ഞെടുപ്പ്  രാഹുൽ ഗാന്ധി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണം  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധി  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കർണാടക  രാഹുൽ ഗാന്ധി കോലാറിൽ  രാഹുൽ ഗാന്ധി കർണാടക  Rahul Gandhi kolar  Rahul Gandhi karnataka
രാഹുൽ ഗാന്ധി
author img

By

Published : Apr 13, 2023, 4:21 PM IST

ന്യൂഡൽഹി : കർണാടകയിലെ കോലാറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി രാഹുൽ ഗാന്ധി. ഏപ്രിൽ 16ന് കർണാടകയിലെ കോലാറിൽ നടക്കുന്ന റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റാലിയിൽ സംസ്ഥാന ഘടകം മേധാവി ഡി കെ ശിവകുമാറും സിഎൽപി നേതാവ് കെ സിദ്ധരാമയ്യയും ഉൾപ്പെടെ എല്ലാ മുതിർന്ന സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു.

പാർട്ടി പ്രചാരണം, വരാനിരിക്കുന്ന കോലാർ റാലി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ വയനാട് സന്ദർശനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിയും സിഎൽപി നേതാവുമായ കെ സിദ്ധരാമയ്യ ഡൽഹിയിൽ രാഹുലുമായി കൂടിക്കാഴ്‌ച നടത്തി. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ഏപ്രിൽ 11ന് രാഹുൽ ഗാന്ധി തന്‍റെ മണ്ഡലമായ വയനാട്ടിൽ സന്ദർശനം നടത്തിയിരുന്നു.

മോദി പരാമർശവും അയോഗ്യതയും: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. കോലാറിൽ 2019 ഏപ്രിൽ 13ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ തമ്മിലുള്ള സാമ്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് ഉള്ളത് എന്തുകൊണ്ടാണ്' എന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞത്. ഇതിനെതിരെ മോദി സമുദായത്തെ ചൂണ്ടിക്കാട്ടി എന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭ സെക്രട്ടേറിയറ്റ് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യത നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ രീതി തെറ്റായ സന്ദേശമാണ് നൽകിയതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആരോപിച്ചു.

മേയ് 10നാണ് കർണാടക തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന് നടക്കും. പാർട്ടിക്ക് എളുപ്പത്തിൽ 130 സീറ്റുകൾ നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറയുന്നത്. 224 അംഗങ്ങളുള്ള സഭയിൽ കേവലഭൂരിപക്ഷം ലഭിക്കാൻ പാർട്ടിക്ക് 113 സീറ്റുകളാണ് വേണ്ടത്. കർണാടകയിലെ ബിജെപി സർക്കാരിന് ജനങ്ങൾ മാപ്പ് നൽകില്ല. ബിജെപിയിൽ സംഘർഷവും അരാജകത്വവുമാണ് നിലനിൽക്കുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി കോൺഗ്രസിൽ ഒരു സംഘർഷവും ഉണ്ടായിട്ടില്ല. കർണാടകയിൽ ഏറ്റവും ഒത്തൊരുമയുള്ള പാർട്ടി കോൺഗ്രസാണെന്ന് എഐസിസി കർണാടക ചുമതലയുള്ള രൺദീപ് സുർജേവാല പറഞ്ഞു.

Also read: മോദി പരാമര്‍ശത്തിലെ അപകീർത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ സൂറത്ത് കോടതി വാദം ആരംഭിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.