ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസിലെ വിഭാഗീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി. കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഓജ്‌ല, പഞ്ചാബ് മന്ത്രിമാരായ രാജ്കുമാർ വർക്ക, ചരഞ്ജിത് സിംഗ് ചാന്നി, പാർട്ടി എംഎൽഎ കുൽജീത് നാഗ്ര എന്നിവരുമായാണ് കൂടിക്കാഴ്‌ച്ച നടത്തിയത്.
also read:ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ
പഞ്ചാബ് കോൺഗ്രസ് ഇൻചാർജ് ഹരീഷ് റാവത്തും യോഗത്തിൽ പങ്കെടുത്തു. അതേയസമയം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധുവും കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തില്ല.
കോൺഗ്രസ് പാർട്ടി അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്.